രഞ്ജിത്തിന്റെ ജന്മദിനത്തിൽ വേറിട്ട വാക്കുകളുമായി ബാദുഷ, ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്ത് ആരാധകർ

നിരവധി സൂപ്പർ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച  സംവിധായകനാണ് രഞ്ജിത്ത്.അത് കൊണ്ട് തന്നെ താരത്തിനെ അങ്ങനെ മലയാളികൾ മറക്കാനിടയില്ല.  ഏറ്റവും മികച്ച തിരക്കഥാകൃത്തായും അതെ പോലെ നടനായും പ്രേക്ഷകർ സന്തോഷം മാത്രം സമ്മാനിച്ച രഞ്ജിത്തിന്റെ ജന്മദിനമായിരുന്നു ഇന്നലെ . അത് കൊണ്ട് അനവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്. അത് കൊണ്ട് തന്നെ രഞ്ജിത്തിനെ പരിചയപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ.ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത് ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം പങ്ക് വെച്ച് കൊണ്ടാണ്.പോസ്റ്റ് ചെയ്തു ചുരുങ്ങിയ സമയം കൊണ്ട് ഈ  കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Badusha1

രഞ്ജിത്തേട്ടന് ഇന്നു ജന്മദിനം. രഞ്ജിത് എന്ന സംവിധായകനിലേക്ക് എത്താൻ വേണ്ടി ഒരു പാട് ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹത്തിൻ്റെ സിനിമ കണ്ട് ആവേശം കൊണ്ടിട്ടുള്ള ഞാൻ. പക്ഷേ അദ്ദേഹത്തിലേക്ക് എത്താൻ ഒരു പാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു. എൻ്റെ സ്വഭാവവും അദ്ദേഹത്തിൻ്റെ സ്വഭാവവും തമ്മിൽ ചേരുമോ എന്ന ആശങ്കയായിരുന്നു അതിനു കാരണം. അദ്ദേഹത്തിനോട് അടുപ്പമുള്ളവർ പലരും എന്നെ അദ്ദേഹത്തിനടുത്തെത്തിക്കാതിരിക്കാനാണ് നോക്കിയത്.

Renjith

പലേടങ്ങളിലും വച്ച് രഞ്ജിത്തേട്ടനെ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടാൻ സാധിച്ചിരുന്നില്ല. പപ്പേട്ടനുൾപ്പെടെ (പത്മകുമാർ) പല രോടും പറഞ്ഞിരുന്നു, രഞ്ജിത്തേട്ടനെ പരിചയപ്പെടുത്താൻ. അന്ന് അതൊന്നും നടന്നില്ല.ഒടുവിൽ അത് സാധിച്ചു. ഡ്രാമ എന്ന സിനിമയിലായിരുന്നു ഞങ്ങൾ ആദ്യമായി സഹകരിച്ചത്. ആ സിനിമയുടെ നിർമാതാവ് സുബൈർ ഇക്കയാണ് അദ്ദേഹത്തോട് എന്നെ അടുപ്പിച്ചത്. തുടക്കത്തിൽ ആ സിനിമയ്ക്ക് മറ്റൊരു പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. പിന്നീട് അദ്ദേഹം മാറി. ഇതേ തുടർന്ന് നടന്ന കൂടിയാലോചനയിലാണ് എൻ്റെ പേര് സുബൈർ ഇക്ക സജസ്റ്റ് ചെയ്തത്. എന്നാൽ തൽക്കാലം നീ വരേണ്ട കൂടെയുള്ള ആരെയെങ്കിലും അയച്ചാൽ മതിയെന്ന് സുബൈർ ഇക്ക പറഞ്ഞതിൻ പ്രകാരം എൻ്റെ കൂടെയുള്ള പ്രശാന്തി നെ അയച്ചു. എന്നിരുന്നാലും സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുമ്പോൾ പലതവന്ന അവിടേക്ക് പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് പല കാരണങ്ങളാൽ തടസപ്പെടും.എന്തായാലും ഡ്രാമയുടെ സെറ്റിൽ അതു സാധിച്ചു. അതിനു വേദിയായത് ലണ്ടനും.ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പേ ഞങ്ങൾ അവിടെയെത്തി.

Badusha

അന്നു തന്നെ ഞാൻ അദ്ദേഹത്തിൻ്റെ റൂമിലെത്തി പരിചയപ്പെട്ടു. ചെന്നയുടനെ ബാദുഷ ഇരിക്കൂ എന്ന് പറഞ്ഞു. എന്നിട്ട് അദ്ദേഹം തുടർന്നു. ഇവിടെ പല പ്രശ്നങ്ങളുമുണ്ട്, അതേക്കുറിച്ചൊന്നും ഞാൻ ഇനി ആരോടും ചോദിക്കില്ല. അതൊക്കെ പരിഹരിക്കേണ്ടതു നിൻ്റെ ഉത്തരവാദിത്വമാണ്. എനിക്ക് എന്താവശ്യമുണ്ടായാലും നിന്നോടേ ഞാൻ ചോദിക്കൂ എന്ന്. അവിടെ നിന്ന് തുടങ്ങിയ ബന്ധം ഇന്നും ഊഷ്മളമായി തുടരുന്നു.അദ്ദേഹത്തിൻ്റെ ബാനറായ ഗോൾഡ് കോയിൻ നിർമിക്കുന്ന സിനിമകളുടെ നിർമാണ കാര്യദർശിയായി പ്രവർത്തിക്കുന്നുണ്ട്. അയ്യപ്പനും കോശിയും ഇപ്പോൾ കൊത്ത് തുടങ്ങി, ഇനിയങ്ങോട്ടുള്ള പല പ്രൊജക്ടുകളും ഞങ്ങൾ ഒന്നിച്ചു പ്രവർത്തിക്കും. കൂടാതെ ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിക്കുന്ന ഒരു സിനിമ അദ്ദേഹം സംവിധാനം ചെയ്യുന്നുണ്ട്.പ്രിയ രഞ്ജിത്തേട്ടന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നുവെന്ന് ബാദുഷ കുറിച്ചു.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

13 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago