അച്ഛന്‍ നാട്ടുകാര്‍ക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നത്!!! ജയിച്ചില്ലായിരുന്നുവെങ്കിലും ഇങ്ങനെ തന്നെ, ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഭാഗ്യ

Follow Us :

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയ്‌ക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് മകള്‍ ഭാഗ്യ സുരേഷ്. അച്ഛന്‍ നാട്ടുകാര്‍ക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നതെന്നും ഭാഗ്യ പറയുന്നു. അച്ഛനെതിരെ വിമര്‍ശനങ്ങളും ആരോപണങ്ങളും ട്രോളുകളും വന്നാലും അച്ഛന്റെ പണി ചെയ്യുമെന്നും ഭാഗ്യ പറയുന്നു.

അച്ഛന്‍ കുറേ വര്‍ഷമായി നാട്ടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ജയം ഉണ്ടായാലും ഇല്ലെങ്കിലും അച്ഛന്‍ ചെയ്യേണ്ടത് ചെയ്യും. അതുകൊണ്ട് ഇത്തവണ ജയിച്ചില്ലായിരുന്നുവെങ്കിലും അച്ഛന്റെ പ്രവര്‍ത്തനത്തില്‍ ഒന്നും മാറ്റം ഉണ്ടാവില്ല. പഴയതുപോലെ തന്നെ അച്ഛന്‍ നാട്ടുകാര്‍ക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണിയെടുക്കുന്നത്. ജയിക്കുന്നതിന് മുന്‍പും ഇങ്ങനെ തന്നെ ജയിച്ച ശേഷവും ഇങ്ങനെ തന്നെയാണെന്നും ഭാഗ്യ വ്യക്തമാക്കി.

എന്ത് ഉദ്ദേശത്തിലാണ് അച്ഛന്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. ആളുകള്‍ പറയുന്നത് കാര്യമായി എടുക്കുന്നില്ല. അവര്‍ പലതും പറയും. നല്ലത് ചെയ്താലും അതില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുന്നവരാണ്. അച്ഛന്‍ വഴിപാടായി നല്‍കിയതിനെ പോലും ആള്‍ക്കാര്‍ പരിഹസിച്ചു.

അതൊന്നും നമ്മള്‍ മുഖവിലയ്ക്ക് എടുക്കാറില്ല. അച്ഛന്‍ അച്ഛന്റെ പണി നോക്കി പോകുകയാണ്. നാട്ടുകാര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യുന്നുണ്ട്. വിമര്‍ശിച്ചാലും കളിയാക്കിയാലും ട്രോളിയാലുമെന്നും ഭാഗ്യ പറഞ്ഞു.