തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യംഅറിയിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം ചേർത്തിരുന്നു. എച്ച് 1 എൻ 1 പനി ബാധിച്ചിരിക്കുകയാണ് ഭാഗ്യ ലക്ഷ്മിയ്ക്ക്.
ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. എന്നായിരുന്നു ഭാഗ്യലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഏറെ ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിലാണ് ഭാഗ്യലക്ഷ്മിയെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നായിരുന്നു പോസ്റ്റിന് താഴെഎത്തിയ കമന്റുകൾ എല്ലാം തന്നെ.
സാമൂഹിക രാഷട്രീയ വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയിട്ടള്ള വ്യക്തിയാണ് ഭാഗ്യലക്ഷ്മി. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലും ഭാഗ്യലക്ഷ്മി എത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് പനി വ്യാപകമായി മാറി കൊണ്ടിരിക്കുകയാണ്. പല സെലിബ്രിറ്റികൾക്കും പനി ബാധിച്ചിട്ടുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ രഞ്ജു രഞ്ജിമാരും, സൂര്യ ഇഷാനും നടി രചന നാരയണൻ കുട്ടിയും പനി ബാധിച്ച് ആശുപത്രിയിൽ ആയിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…