പ്രതിഫലത്തിന്റെ കാര്യത്തിൽ വന്ന അഭിപ്രായ വ്യത്യാസങ്ങൾ കാരണം ദിലീഷ് പോത്തന്റെ ചിത്രം വേണ്ടെന്നു വെച്ച്!

വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ സജീവമായ താരമാണ് ബൈജു. നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് താരം വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ ശ്രദ്ധിക്കുക പെടുന്ന വേഷങ്ങളിൽ ബൈജു എത്താൻ തുടങ്ങിയത് അടുത്തിടെ മുതൽ ആയിരുന്നു. കുറെ നാൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. ഒരു നടൻ എന്ന നിലയിൽ മലയാള സിനിമ ബൈജുവിനെ ഇപ്പോൾ ആണ് ശരിയായ രീതിയിൽ ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് തന്നെ വേണമെങ്കിൽ പറയാം. ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബൈജു.

ഞാൻ ഒരു സിനിമ ചെയ്യുന്നത് ആദ്യം ആ സിനിമയുടെ കഥ ഒന്ന് ഓടിച്ചിട്ട് കേൾക്കും. എന്നിട്ട് എന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങൾ വായിച്ച് നോക്കും. ആ ഭാഗങ്ങളിൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടെന്നു തോന്നിയാൽ മാത്രമേ ഞാൻ ആ സിനിമ ചെയ്യു, അല്ലാതെ വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കേണ്ടി വരുന്നത് എങ്കിൽ ഞാൻ ആ സിനിമ ചെയ്യില്ല എന്നുമാണ് ബൈജു പറഞ്ഞത്. അത്തരത്തിൽ അടുത്തിടെ കുറെ ഏറെ സിനിമകൾ ഞാൻ വേണ്ടെന്നു വെച്ചിട്ടുണ്ട് എന്നുമാണ് ബൈജു പറഞ്ഞത്.

അടുത്തിടെ വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തിൽ നിന്നും അവസരം വന്നു. എന്നാൽ കഥ കേട്ട് കഴിഞ്ഞപ്പോൾ എന്റെ കഥാപാത്രത്തിന് ആ ചിത്രത്തിൽ അധികം ഒന്നും ചെയ്യാൻ ഇല്ല എന്ന് എനിക്ക് തോന്നി. അങ്ങനെ ആ സിനിമ ഞാൻ വേണ്ടെന്ന് വെക്കുകയായിരുന്നു. ദിലീഷ് പോത്തന്റെ ഒരു ചിത്രത്തിൽ നിന്നും അവസരം വന്നിരുന്നു. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിലെ ചില അസ്വാരസ്യങ്ങൾ കാരണം ആ ചിത്രവും വേണ്ടെന്നു വെച്ചെന്നും താരം പറഞ്ഞു. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് ഏകദേശം നാൽപ്പത് വർഷങ്ങളിൽ കൂടുതൽ ആയി. ഇപ്പോഴും എന്റെ മേഖല സിനിമ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നുമാണ് ബൈജു പറഞ്ഞത്.

 

 

 

 

 

 

 

Devika Rahul