‘പേട്ടന്‍ വെറും പാവമാ അതു കൊണ്ടാണ് ഇതെല്ലാം കളഞ്ഞത്’ ബൈജു കൊട്ടാരക്കര

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് സജി നന്ത്യാട്ടിനെ പോലുളള ആളുകള്‍ പ്രതിയായ ദിലീപിനെ ന്യായീകരിക്കുന്നതിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര. പോലീസ് ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത് ദിലീപ് കുറ്റവാളിയാണെന്ന്. ദിലീപിനെ 85 ദിവസം ജയിലില്‍ ഇട്ടത് വെറുതെയാണോ. തെളിവില്ലാതെ വെറുതേ നടന്നിരുന്ന ഒരാളെ പിടിച്ച് കൊണ്ട് പോയി ജയിലില്‍ ഇടുകയായിരുന്നോ. സജി നന്ത്യാട്ടിനെ പോലുളളവര്‍ ന്യായീകരിച്ച് മെഴുകുകയാണ്. നാട്ടിലിറങ്ങി നടന്നാല്‍ തല്ല് കിട്ടുമെന്ന് ബൈജു റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.

പേട്ടന്‍ വെറും പാവമാണ്. അതുകൊണ്ടാണ് ഈ കാര്യങ്ങളെല്ലാം കളയുന്നത്. നാണമുണ്ടോ സജി നന്ത്യാട്ടിനൊക്കെ വന്നിരുന്ന് ന്യായീകരിക്കാന്‍. നാണവുമില്ല വിവരവുമില്ല. ഈ കേസില്‍ തുടക്കം മുതല്‍ പല സംഭവങ്ങളും കേട്ട് കൊണ്ടിരിക്കുകയാണ്. വിചാരണ കോടതിയില്‍ ഇന്‍ ക്യാമറ പ്രൊസീഡിംഗ്സ് ആണ്. നടി തന്നെ തുറന്ന് പറഞ്ഞു 15 പ്രാവശ്യം മാനഭംഗപ്പെടുത്തുന്നത് പോലെയുളള അവസ്ഥയായിരുന്നു. ഏതാണ്ട് 25ഓളം വക്കീലന്മാര്‍. പല സാക്ഷികളേയും കോടതിയിലേക്ക് കയറാന്‍ പോലും സമ്മതിച്ചില്ലെന്ന് പരാതികള്‍ വന്നിരുന്നു. സാക്ഷികളെ കൂറുമാറ്റിയിരുന്നു. ഇതൊക്കെ എന്തിന് വേണ്ടിയായിരുന്നു എന്നത് കേട്ട് കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും അറിയാം. എനിക്കൊരു കുഴപ്പവും ഇല്ലെങ്കില്‍ ഞാന്‍ എന്തിനാണ് സാക്ഷി പറയാന്‍ വരുന്നയാളെ കൂറുമാറ്റേണ്ടത്. കുഴപ്പം കാണിച്ചത് കൊണ്ടാണല്ലോ മാറ്റുന്നത്. അതും ഒരാളെയല്ല, 20 പേരെ.

കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോരുന്നു. കോടതിയില്‍ നിന്ന് രേഖകള്‍ ചോരുന്നു. ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ആ കുട്ടി ഇന്ത്യന്‍ പ്രസിഡണ്ടിന് അടക്കം പരാതി നല്‍കി. അതിനിടെയാണ് കോടതിയില്‍ നിന്ന് പകര്‍പ്പെടുക്കാന്‍ പോലും പറ്റാത്ത രേഖകള്‍ പ്രതിക്ക് അയച്ച് കൊടുത്ത് എന്ന് പറയുമ്പോള്‍ അതിന്റെ ഗൗരവം വളരെ വലുതാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

2 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago