താരലോകത്തിന് മാത്രമായി റിസപ്ഷന്‍!! മകളുടെ വിവാഹം ആഘോഷമാക്കി ബൈജു സന്തോഷ്

കഴിഞ്ഞ ദിവസമാണ് നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായത്. മലയാള സിനിമാ ലോകം ഒന്നടങ്കം തന്നെ താരപുത്രിയുടെ വിവാഹത്തിന് എത്തിയിരുന്നു. സംവിധായകരായ പ്രിയദര്‍ശന്‍, ഷാജി കൈലാസ്, നടിമാരായ ആനി, മേനക, സോനാ നായര്‍, കാലടി ഓമന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സീമ ജി നായര്‍ തുടങ്ങിയവര്‍ വലിയ താരനിര വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത വച്ചായിരുന്നു ഐശ്വര്യയും രോഹിത്ത് നായരും തമ്മിലുള്ള വിവാഹം നടന്നത്. ഡോക്ടറാണ് ഐശ്വര്യ.

ഇപ്പോളിതാ സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ക്കായി വലിയ വിരുന്ന് സംഘടിപ്പിച്ച ദൃശ്യങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. വിവാഹ റിസപ്ഷന്‍ വീഡിയോകള്‍ വൈറലായിരിക്കുകയാണ്. ദിലിപ്, അടക്കം നിരവധി താരങ്ങള്‍ റിസപ്‌നില്‍ പങ്കെടുത്തിരുന്നു.

പത്തനംതിട്ട സ്വദേശിയായ രോഹിത് എന്‍ജിനീയറാണ്. രോഹിത് വളര്‍ന്നതും പഠിച്ചതുമെല്ലാം പഞ്ചാബിലാണ്. അതുകൊണ്ടുതന്നെ മലയാളം അറിയില്ല. ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. മാട്രിമോണി വഴിയാണ് ആലോചന എത്തിയതെന്നും ഐശ്വര്യ പറഞ്ഞു.

ഏത് നാട്ടുകാരന്‍ എന്ന കാര്യമൊന്നും നോക്കിയിട്ടില്ല. അച്ഛനും അമ്മയും പത്തനംതിട്ടക്കാരാണ്. സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ പറ്റുന്ന ആളാണെന്ന് മനസ്സിലായി. മലയാളം അറിയാത്ത ആളായത് കൊണ്ടു ബുദ്ധിമുട്ടാവില്ലേയെന്ന് മാത്രമായിരുന്നു അച്ഛന്റെ ആശങ്ക.

രോഹിത് പഞ്ചാബിലാണ് ജനിച്ചു വളര്‍ന്നുവെങ്കിലും മലയാളം കേട്ടാല്‍ മനസിലാകും. വിവാഹാലോചന വന്നപ്പോള്‍ മലയാളത്തിലെ ശ്രദ്ധേയനായ നടന്റെ മകളാണെന്ന് അറിഞ്ഞിരുന്നില്ല എന്ന് രോഹിത് പറയുന്നു. ഐശ്വര്യയെ പരിചയപ്പെട്ടപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നിയെന്നും രോഹിത് പറയുന്നു.

Anu

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago