ഒരു പൗരന്‍ എന്ന നിലയില്‍ എന്റെ സന്ദേശം അറിയിക്കാന്‍ പോയി!! സത്യാവസ്ഥ ഇതാണ്, ചെകുത്താന്റെ റൂമില്‍ സംഭവിച്ചതിന്റെ വീഡിയോയുമായി ബാല

മലയാളത്തിന്റെ പ്രിയ നടനാണ് ബാല. അടുത്തിടെ ഗുരുതരമായി കരള്‍ രോഗത്തിനെ തുടര്‍ന്ന് മരണത്തിന്റെ വക്കില്‍ നിന്നാണ് ബാല പുതിയ ജീവിതത്തിലേക്ക് എത്തിയത്. താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി കേരളം ഒന്നടങ്കം തന്നെ പ്രാര്‍ഥിച്ചിരുന്നു. കരള്‍ മാറ്റി വച്ചാണ് ബാല പുതിയ ജീവിതത്തിലേക്ക് എത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അതിവേഗം തന്നെ ബാല സാധാരണ ജീവിതത്തിലേക്ക് എത്തി.

ഇപ്പോഴിതാ പുതിയ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ബാല. ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂടൂബര്‍ അജു അലക്‌സുമായിയുള്ള പ്രശ്‌നത്തിലാണ് ബാല വിവാദത്തില്‍ പെട്ടിരിക്കുന്നത്. ബാല വീട്ടില്‍ അതിക്രമിച്ചു കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് അജുവിന്റെ പരാതി. പരാതിയില്‍ പോലീസ് ബാലയ്‌ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയില്‍ താന്‍ വീട്ടിലില്ലാത്ത സമയത്ത് സമയത്ത് ബാല ആളുകളെ കൂട്ടി വന്ന് സുഹൃത്തിനോട് തന്നെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നാണ് അജുവിന്റെ പരാതി. ബാലയ്ക്കെതിരെ താന്‍ വീഡിയോ ചെയ്തതിലെ വിരോധത്തിലാണ് നടന്‍ ഭീഷണിപ്പെടുത്തിയതെന്നാണ് അജു അലക്‌സ് പറയുന്നത്. ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്റെ റൂമിലേക്ക് വന്നത്.

ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാല. യൂട്യൂബര്‍ പറയുന്നതൊന്നും സത്യമല്ലെന്നാണ് നടന്‍ പറയുന്നത്. താന്‍ തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു. ഫേസ്ബുക്കിലൂടെ വീഡിയോയിലെത്തിയാണ് ബാലയുടെ പ്രതികരണം.

അജുവിന്റെ റൂമിലെത്തിയിട്ടുള്ള സംഭവങ്ങളുടെ വീഡിയോയും ബാല പങ്കുവച്ചു. റൂമിലെത്തിയ ബാല അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്നതാണ് വീഡിയോ. ഇങ്ങനെയൊക്കെ പ്രശ്‌നങ്ങള്‍ വരുമെന്ന് പ്രതീക്ഷിച്ചാണ് മുന്‍ കൂട്ടി വീഡിയോ എടുത്ത് വച്ചതെന്നും ബാല പറയുന്നു.

വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇതോടെ ഇത് നിര്‍ത്തണമെന്നാണ് ബാല അജുവിന്റെ സുഹൃത്തിനോട് പറയുന്നത്.

നിങ്ങള്‍ ഇങ്ങനെയൊക്കെ പറയും എന്ന് അറിഞ്ഞ് തന്നെയാണ് വിഡിയോ എടുത്തത്. ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ്’, ബാല പറയുന്നു.

ഒരു മനുഷ്യനും വിനീതനുമായ ഒരു പൗരന്‍ എന്ന നിലയില്‍ എന്റെ സന്ദേശം അറിയിക്കാന്‍ ഞാന്‍ അയാളുടെ അടുത്ത് നേരിട്ട് പോയി. നിങ്ങളെ എല്ലാവരേയും ഞാന്‍ സ്‌നേഹിക്കുന്നു എന്നാല്‍ ഒരാള്‍ക്ക് എങ്ങനെ ഇത്ര തരംതാഴ്ത്താനാകും’, എന്നു പറഞ്ഞാണ് ബാല വീഡിയോയും പങ്കുവച്ചത്.

സോഷ്യലിടത്ത് നിറയെ ബാലയെ പിന്തുണച്ചുള്ള പോസ്റ്റുകളാണ് നിറയുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെ കുറിച്ച് മോശമായ പരാമര്‍ശം നടത്തിയതിന് ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെ കൊണ്ട് ബാല മാപ്പ് പറയിച്ചത്. ബാല തന്നെയാണ് ഇതിന്റെ വീഡിയോയും പങ്കുവച്ചത്. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നാല്‍ വ്യക്തിപരമായി ആരെയും കുറിച്ച് മോശം പറയാന്‍ പാടില്ലെന്നും ബാല വ്യക്തമാക്കിയിരുന്നു.

Anu

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

9 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

1 hour ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago