ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

Follow Us :

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ശ്രദ്ധ നേടാന്‍ ആണിതെല്ലാം ചെയ്യുന്നതെന്നാണ് ചിലര്‍ ബാലയ്‌ക്കെതിരെ പറയുന്നത്. ഇപ്പോഴിതാ അത്തരക്കാര്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ബാല. തന്നെ എന്തുവേണമെങ്കിലും പറഞ്ഞു കൊള്ളൂ, വീട്ടുകാരെ വെറുതെ വിടണം 74 വയസുള്ള ഒരമ്മയാണ് തനിക്കുള്ളതെന്നണ് ബാല പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല മനസ് തുറന്നത്. തന്നെ വിഷമിപ്പിച്ച ഒരു കമന്റിനെക്കുറിച്ചും ബാല അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. തനിക്ക് ഒരു പാറ്റേണുണ്ട്. അത് താൻ മര്യാദയ്ക്ക് ചെയ്‌തോട്ടെ, അതുകൊണ്ട് ജനങ്ങള്‍ക്ക് ഗുണമുണ്ട് എന്നാണ് ബാല പറയുന്നത്. തന്റെ സഹായം കൊണ്ട് ആയിരം കുട്ടികള്‍ പഠിക്കുന്നുണ്ട്. കൂടാതെ നാല് പേര്‍ക്ക് ചികിത്സ കിട്ടുന്നുണ്ട് എന്നും വേദനിച്ചല്ല അവര്‍ മരിക്കുന്നത് എന്നും ബാല പറയുന്നു. ഭക്ഷണമില്ലാത്തവന്റെ വിശപ്പ് താൻ മാറ്റുന്നുണ്ട് എന്നും താനിതൊക്കെ ചെയ്‌തോട്ടെ, നിങ്ങള്‍ക്ക് മിണ്ടാതിരുന്നാല്‍ പോരേ എന്നുമാണ് ബാല ചോദിക്കുന്നത്.

തനിക്ക് ശല്യമാകുന്ന തരത്തിലുള്ള കമന്റുകൾ പങ്കുവെക്കുന്ന ഒരാളെപ്പറ്റിയും ബാല പറയുന്നു. ഒരു ലൂസ് ഒരുത്തനുണ്ട്. അവന്റെ പേര് ശശി പുഷ്പം എന്നാണ്. ഒരിക്കൽ തനിക്ക് വിഷമം വന്നതിനാൽ സൈബര്‍ സെല്ലിനെ ബന്ധപ്പെട്ടുവെന്നും അപ്പോൾ അങ്ങനൊരു അക്കൗണ്ട് തന്നെയില്ല എന്നുമാണ് കണ്ടതെന്നും ബാല പറയുന്നു. പത്ത് രൂപ കൊടുത്തിട്ട് പബ്ലിസിറ്റി ചെയ്യുന്നുവെന്ന് ആണ് അന്നയാൾ തന്റെ പോസ്റ്റിൽ കമന്റ് ചെയ്തത്. നടനായ ബാലയ്ക്ക് ഇത്തരത്തിൽ പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോ എന്നും താരം ചോദിക്കുന്നു . അഞ്ച് ഭാഷകളില്‍ നായകനായി അഭിനയിച്ച ആളാണ് താനെന്നും ഒരു നന്മ നടക്കുമ്പോള്‍ നിങ്ങളും കൂടെ കൈ നീട്ടുകയല്ലേ വേണ്ടത് എന്നും ബാല പറയുന്നു. മറ്റുള്ളവരും തന്റെ കൂടെ ചേരുകയാണ് വേണ്ടത്. ആ പയ്യന്റെ പ്രൊഫൈല്‍ ഫോട്ടോയിൽ സുരേഷ് ഗോപിയാണെന്നും അതാണ് സൂപ്പര്‍ എന്നും . ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റുവെന്നും ബാല ആവശ്യപ്പെടുന്നുണ്ട്. . സുരേഷ്വ ഗോപി വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം ജയിക്കുന്നതിന് മുമ്പ് തന്നെ നടനായും വ്യക്തിയായും ത്നിക്ക് അറിയാവുന്നതാണ് എന്നും ബാല വ്യക്തമാക്കുന്നു. ശശി, അവന്റെ പേരില്‍ തന്നെയുണ്ട് എന്നും അയാൾ പറയുന്നത് പോലെ താൻ എപ്പോഴാണ് വെറും പത്ത് രൂപ കൊടുത്തത്? അങ്ങനൊരു സംഭവമുണ്ടോ? ചുമ്മാ അടിച്ചു വിടുകയാണ് . അതും വേറൊരാളുടെ ചിത്രവും വച്ച് ആണ് ഇതൊക്കെ ചെയ്യുന്നതെന്നും ബാല പറയുന്നത്. ഫോള്‍സ് ഐഡന്റിറ്റിയെന്ന് പറയുന്നത് വളരെ വലിയ കുറ്റകൃത്യമാണ് എന്നും വേറൊരു വ്യക്തിയുടെ നന്മയും ഇമേജും എടുത്ത് തിന്മയ്ക്കായി ഉപയോഗിക്കുകയാണ് എന്നുമാണ് ബാല പറയുന്നത്.

ഇതുപോലെ കുറേ പേരുണ്ട് എന്നും ഇവരൊക്കെ വെറും തേര്‍ഡ് റേറ്റഡ് ഫെല്ലോസാണ്. അവരെ നമ്മള്‍ എന്ത് ഉപദേശിക്കാനാണ്. ഇടുന്നവന്‍ ഇട്ടുകൊണ്ടിരിക്കുമെന്നും ബാല പറയുന്നു. പക്ഷെ കുടുംബത്തെ വിടണം എന്നൊരു അഭ്യർത്ഥനയും ബാല മുന്നോട്ട് വെക്കുന്നു. . ലോകത്തിലെ ഏറ്റവും വലിയ യുദ്ധമൊക്കെ നടന്നത് പെണ്ണിനും പൊന്നിനും വേണ്ടിയാണ്. അതിലും വലുതായിരിക്കും, കുടുംബത്തെ തൊടുന്നത്. അവരെ തൊട്ടാല്‍ നമ്മുടെ സ്‌നേഹം തിരിച്ചു കാണിക്കാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്തു പോകും. പിന്നെ അതൊരു ക്രൈം ആയിപ്പോകും. കുടുംബക്കാരെ, നമ്മള്‍ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കരുത് എന്ന് ബാല ആവർത്തിക്കുന്നു. അവര്‍ക്ക് സിനിമ അറിയില്ല. മകന്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പോയി, വ്യക്തിജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടും അവന്‍ എവിടെയോ സന്തോഷത്തോടെയിരിക്കുന്നു, നാല് പേര്‍ക്ക് നന്മ ചെയ്യുന്നു, അന്തസായി ജീവിക്കുന്ന എന്ന മനസമാധാനത്തോടെ 74 വയസുള്ള ഒരു അമ്മ വീട്ടില്‍ ഇരിപ്പുണ്ട്. അവരേയും മോശമായി പറയുമ്പോള്‍, ആ അമ്മയുടെ മനസില്‍ എന്താകും തോന്നുക? ഇവര്‍ക്ക് അത്രയും മനസാക്ഷിയില്ലേ? ഇവരൊക്കെ കരുതിയിരിക്കുന്നത് സൈബര്‍ ബുള്ളിയിംഗ് കുറ്റകൃത്യമല്ലെന്നാണ്. ശരിക്കും വലിയ കുറ്റകൃത്യമാണ അന്നാണ് ബാല പറയുന്നത്