പാപ്പുവിന്റെ ആ വാക്കുകള്‍ മാത്രം മതി ഇനിയുള്ള കാലത്തേക്ക്!! മരണമുഖത്തെ നിമിഷങ്ങള്‍ പങ്കുവച്ച് ബാല

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ ബാല. മാസങ്ങള്‍ക്ക് മുമ്പ് മരണമുഖത്തുനിന്നാണ് താരം ജീവിതത്തിലേത്ത് തിരിച്ചെത്തിയത്. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ജീവിതത്തിനും മരണത്തിനുമിടയില്‍ നിന്നാണ് താരം തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞ് ആരാധകലോകം ഒന്നടങ്കം പ്രാര്‍ഥനയിലായിരുന്നു, ആ പ്രാര്‍ഥനയാണ് താരത്തിന് തിരിച്ചുകൊണ്ടുവന്നത്. ആശുപത്രിക്കിടക്കില്‍ താരത്തിനെ താണാന്‍ നിരവധി താരങ്ങള്‍ എത്തിയിരുന്നു.

കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് താരം ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. വീട്ടിലേക്ക് തിരികെ എത്തിയ ബാല തന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട് കിടന്നപ്പോള്‍ ബാല ആവശ്യപ്പെട്ടത് മകള്‍ പാപ്പുവിനെ ഒരുനോക്ക് കാണണമെന്നാണ്. താരത്തിന്റെ സുഹൃത്തുക്കളെല്ലാം ഇക്കാര്യം പങ്കുവച്ചിരുന്നു. അങ്ങനെയാണ് അമൃത സുരേഷും കുടുംബവും ആശുപത്രിയിലേക്ക് എത്തിയത്. ഏറെനേരം ബാലയ്‌ക്കൊപ്പം ആശുപത്രിയില്‍ പാപ്പുവും അമൃതയും ഉണ്ടായിരുന്നു.

ഇപ്പോഴിതാ ആശുപത്രിക്കിടക്കിയിലെ ആ ദിവസങ്ങള്‍ പങ്കുവക്കുകയാണ് ബാല
ദൈവം തിരിച്ച് കൊണ്ടുവന്നുവെന്ന് പറയുകയാണ് ബാല. അഭിനയത്തിലേക്കും തിരിച്ച് എത്തുകയാണ്. രണ്ട്, മൂന്ന് പടം സൈന്‍ ചെയ്‌തെന്നും ബാല പറഞ്ഞു.

ശസ്ത്രക്രിയ കഴിഞ്ഞ് നാല്‍പ്പത് ദിവസം കൊണ്ട് റിക്കവറായി. ശസ്ത്രക്രിയയ്ക്ക് ശേഷം ശരിക്കും ഒരുപാട് നാള്‍ റിക്കവര്‍ ചെയ്യാന്‍ വേണം. പക്ഷേ തന്റെ കാര്യത്തില്‍ എല്ലാം പെട്ടെന്ന് സംഭവിച്ചെന്നും ബാല പറഞ്ഞു. പത്ത് ദിവസം കൊണ്ട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. മറ്റുള്ളവര്‍ അത്ര വേഗത്തില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിടാറില്ല. അത്തരം ഒരു അവസ്ഥയിലായിട്ടും ദൈവത്തെ കുറ്റപ്പെടുത്തുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്ന് താരം പറയുന്നു.

ആശുപത്രിയില്‍ കഴിയുന്ന സമയത്ത് തന്നെ കുറിച്ച് നിരവധി തെറ്റായ വാര്‍ത്തകള്‍ വന്നിരുന്നു. ഞാന്‍ ഡ്രഗ്‌സ് യൂസ് ചെയ്യാറില്ല. അസുഖം വന്നതിന്റെ കാരണം വേറെയാണ് അത് പറയാന്‍ പറ്റാത്തതാണ്. അത് വിവരിക്കാന്‍ ചെയ്യാന്‍ തുടങ്ങിയാല്‍ പലരുടേയും പേരുകള്‍ പറയേണ്ടി വരും. ആശുപത്രിയില്‍ നിന്നും വന്നശേഷം കമന്റൊക്കെ നോക്കിയപ്പോള്‍ ഇനി ഡ്രഗ്‌സ് യൂസ് ചെയ്യരുതെന്നൊക്കെ ഉപദേശങ്ങളുണ്ടായിരുന്നു.

യഥാര്‍ഥ സുഹൃത്തുക്കളാരാണെന്ന് മനസിലാക്കിയതും ആശുപത്രിയില്‍ കിടന്ന സമയത്താണ്. ഉണ്ണിയുമായി വഴക്കുണ്ടായിരുന്നു. പക്ഷെ അവന്‍ അവസ്ഥയറിഞ്ഞപ്പോള്‍ ആശുപത്രിയില്‍ കാണാന്‍ ഓടി വന്നു. ലാലേട്ടന്‍ നിരന്തരം വിളിച്ചിരുന്നെന്നും ബാല പറഞ്ഞു. അമ്മ സംഘടനയുടെ സഹായവും വാങ്ങിയിട്ടില്ല.

ഏറെ നാളുകള്‍ക്ക് ശേഷം ആശുപത്രിയില്‍ വച്ചാണ് പാപ്പുവിനെ കാണുന്നത്. അവള്‍ പറഞ്ഞ വാക്കുകളും ഓര്‍മയുണ്ട്. പാപ്പു കാണാന്‍ വന്ന സമയത്ത് ഇതെന്റെ അവസാന നിമിഷങ്ങളാണെന്നാണ് ചിന്തിച്ചിരുന്നത്. ഈ ലോകത്ത് ഞാന്‍ എന്റെ അച്ഛനെ വളരെയധികം സ്‌നേഹിക്കുന്നു… അതായത് ഐ ലവ് മൈ ഡാഡി സോ മച്ച് ഇന്‍ ദിസ് വേള്‍ഡെന്നാണ് പാപ്പു പറഞ്ഞത്, ഇനിയുള്ള കാലം അത് എപ്പോഴും ഓര്‍ക്കുമെന്നും ബാല പറഞ്ഞു.

ശാസ്ത്രത്തിനോ, ദൈവത്തിനോ ആര്‍ക്കും മകളേയും അച്ഛനേയും പിരിക്കാന്‍ അവകാശമില്ല. ഇപ്പോഴും വീട്ടിലെ ഒരു മുറി പാപ്പുവിന്റേതാണ്. പാപ്പുവിനെ കണ്ടപ്പോള്‍ നിനക്ക് എന്താണ് വേണ്ടതെന്നാണ് ഞാന്‍ ചോദിച്ചത്. ലാപ്‌ടോപ്പ് വേണമെന്നാണ് അവള്‍ പറഞ്ഞത്. അപ്പോഴാണ് മകള്‍ വലുതായി എന്ന കാര്യം ഓര്‍ക്കുന്നതെന്നും ബാല പങ്കുവച്ചു.

Anu

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago