എലിസബത്ത് എവിടെയെന്ന് ചോദിച്ച റിപ്പോര്‍ട്ടര്‍ക്ക് കണക്കിന് കൊടുത്ത് ബാല

നടന്‍ ബാലയുടെ ആദ്യവിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഡോ. എലിസബത്ത് ഉദയനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു. വിവാഹത്തിന് ശേഷം ബാലയും ഭാര്യയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.

വിവാഹം കഴിഞ്ഞതോടെ തന്റെ സോഷ്യല്‍ മീഡിയ വീഡിയോകളില്‍ എല്ലാം തന്നെ ഭാര്യ എലിസബത്തിനെ കൂടെക്കൂട്ടാറുണ്ടായിരുന്നു താരം. ഇതിന്റെ പേരില്‍ നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇവരുടെ ഒന്നാം വിവാഹവാര്‍ഷികം ആയിരുന്നു. വിവാഹവാര്‍ഷികത്തിന്റെ പോസ്റ്റുകളോ ആഘോഷമോ ഒന്നും സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നില്ല. അതേസമയം ബാലയുടെ ഇപ്പോഴത്തെ വീഡിയോയില്‍ എല്ലാം അമ്മയ്‌ക്കൊപ്പമാണ് താരത്തെ കാണുന്നത്. ബാലയുടെയും എലിസബത്തിന്റെയും ഒന്നിച്ചുള്ള പോസ്റ്റുകള്‍ ഇറങ്ങിയിട്ടും മാസങ്ങള്‍ കഴിഞ്ഞു. ഇതോടെ ഇരുവരും വേര്‍പിരിഞ്ഞോയെന്ന സംശയത്തിലാണ് ആരാധകര്‍.

എലിസബത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലും 2022 സെപ്റ്റംബറിന് ശേഷം അവരുടെ കുടുംബവുമൊത്ത് ടൂര്‍ പോയ ചിത്രങ്ങളാണ് ഉള്ളത്. ഇതിലും ബാലയെ കാണുന്നില്ല എന്നത് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. കുറച്ചു ദിവസങ്ങളായി ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയ സംശയം പ്രകടിപ്പിക്കുന്നുവെങ്കിലും, ബാല പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോഴിതാ ഒരു റിപ്പോര്‍ട്ടര്‍ താരത്തിന്റെ ദാമ്പത്യത്തെ കുറിച്ച് തുറന്നു ചോദിച്ചിരിക്കുകയാണ്. ഇതിന് നടന്‍ നല്‍കിയ മറുപടിയും വൈറലാവുകയാണ്.

എലിസബത്ത് എവിടെയാണ്, എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ എല്ലാം ആക്ടീവാണ്, ഫാമിലിയോടപ്പമുള്ള ചിത്രങ്ങളെല്ലാം കാണുന്നുണ്ട്, ബാലയെ കാണുന്നുമില്ല. എന്താണ് സംഭവിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘എലിസബത്ത് ഡോക്ടറാണ്. കുന്ദംകുളം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. അടുത്ത മാസം പ്രമോഷന്‍ കിട്ടുന്നുണ്ട്. ഏറ്റവും വലിയ പൊസിഷനിലാണ് ഉള്ളത്. ബാക്കിയുള്ള കാര്യങ്ങള്‍ എനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല. കാരണം ഞാനും എന്റെ ഭാര്യയും തമ്മിലുള്ള കാര്യം എന്തിന് ഞാന്‍ നിങ്ങളോട് സംസാരിക്കണം?
ഇപ്പോള്‍ നിങ്ങളുടെ കല്യാണം കഴിഞ്ഞാലും ഞാന്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചോദിക്കില്ല.

ചില കുടുംബജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വിട്ടേക്കണം. ദുല്‍ക്കര്‍ മുതല്‍ പല താരങ്ങളും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ പലതിലും ഓവര്‍ ആയി പോകുന്നുണ്ട്. എല്ലാത്തിനും ഒരു പരിധി വേണം. നടന്‍ എന്ന രീതിയിലും അല്ലാതെയും എനിക്ക് ഒരുപാട് കഷ്ടപ്പാടുകളുണ്ട്. എനിക്ക് ഫീലിങ്ങ്സ് ഉണ്ട്. എനിക്കും മനസ്സുണ്ട്, മനഃസാക്ഷിയുണ്ട്. അത് ഒന്ന് ബഹുമാനിക്കണം എന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. എനിക്കും കുടുംബജീവിതമുണ്ട്, അത് വെച്ച് ഇങ്ങനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കരുതെന്നും നടന്‍ പറയുകയുണ്ടായി.

Gargi

Recent Posts

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

13 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

20 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago