എലിസബത്ത് എന്റെ കൂടെയില്ല… ഞാന്‍ അവളുടെ കൂടെയില്ല!! അതാണ് വിധി-ബാല

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ബാല. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ബാല. അമൃതയുമായുള്ള വിവാഹവും വിവാഹമോചനവും എലിസബത്തുമായുള്ള രണ്ടാം വിവാഹവും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിനിന്നിരുന്നു. അമൃതയുമായി പിരിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് തന്റെ ഫാന്‍ ആയ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. ഡോക്ടര്‍ ആണ് എലിസബത്ത്. ശേഷം ഇരുവരും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ബാലയ്ക്ക് കരള്‍ രോഗം ഗുരുതരാവസ്ഥയിലായപ്പോഴും കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നപ്പോഴും എല്ലാ പിന്തുണയുമായി എലിസബത്തുണ്ടായിരുന്നു.

എലിസബത്തിന്റെ സ്‌നേഹപരിചരണമാണ് ബാലയെ അതിവേഗം സുഖപ്പെടുത്തിയത്. സുഖവിവരങ്ങളെല്ലാം പങ്കുവച്ച് ബാലയോടൊപ്പം എലിസബത്തും എത്തിയിരുന്നു. എന്നാല്‍ ഈയിടയായി താരത്തിന്റെ കൂടെ എലിസബത്തിനെ കാണാറില്ല. ഇതോടെ ഇരുവരും പിരിഞ്ഞോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എലിസബത്ത് സോഷ്യലിടത്ത് പങ്കിടുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. വീഡിയോകളിലെല്ലാം എലിസബത്ത് തനിച്ചാണുണ്ടാകാറുള്ളത്. ബാലയെ കുറിച്ചൊന്നും എലിസബത്ത് പറയാറില്ല.

കഴിഞ്ഞ കുറച്ച് നാളുകളായി ബാലയ്ക്കൊപ്പം എലിസബത്ത് ഇല്ല. കേരളത്തിന് പുറത്ത് ഒരു ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത്. ബാലയും എലിസബത്തിനെ കുറിച്ച് സംസാരിക്കാറില്ല. കേരളം വിട്ട് പോകും മുമ്പ് എലിസബത്ത് ഏറെനാള്‍ മാതാപിതാക്കള്‍ക്കൊപ്പം തൃശൂരിലെ വീട്ടിലായിരുന്നു. ബാല വീഡിയോകള്‍ പങ്കിടുമ്പോള്‍ എലിസബത്ത് എവിടെയെന്ന് തിരക്കി ആരാധകര്‍ എത്താറുണ്ടെങ്കിലും ബാല പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും വേര്‍പിരിഞ്ഞുവോയെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ ആദ്യമായി ബാല എലിസബത്ത് എവിടെ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ്. എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം, എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്. പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി, എന്നാണ് ബാല പറയുന്നത്.

‘അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം, എന്നാണ് ബാല പറഞ്ഞത്.

ഇപ്പോഴിതാ വീണ്ടും കമന്റുകളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. ശരിക്കും വേര്‍പിരിഞ്ഞോ, ഭാര്യ ദൂരെ ജോലി ചെയ്യുകയാണ് എന്ന് പറയാന്‍ ഇത്രയ്ക്ക് ബുദ്ധിമുട്ട് എന്താ, പിണങ്ങിക്കഴിഞ്ഞാല്‍ ബാല ഇതിനപ്പുറം പറയുന്നതും കേള്‍ക്കേണ്ടി വരും എന്നൊക്കെയാണ് കമന്റുകള്‍. രണ്ട് വര്‍ഷം മുമ്പാണ് എലിസബത്തിനെ ഭാര്യയായി ജീവിതത്തിലേക്ക് ബാല കൂട്ടിയത്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. വളരെ ലളിതമായ രീതിയില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരവിവാഹം. കുറച്ചുനാള്‍ക്ക് മുന്‍പ് ബ്രേക്കപ്പ് പോലെ ബാല സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചിരുന്നു. എന്നാല്‍ ഉടനെ തന്നെ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

Anu

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago