‘എന്നെ വ്യക്തിപരമായി ദ്രോഹിച്ചു’; ഗോപി സുന്ദറിനെതിരെ ബാല

ബാലയുമായി നിയമപരമായി വേർപിരിഞ്ഞതിന് വർഷങ്ങൾക്ക് ശേഷം 2022 ലാണ് ഗായിക അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തിയത്. ഇവരും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ പങ്കിട്ട് കൊണ്ടാണ് ഒന്നിച്ച് പോകാൻ തീരുമാനിച്ചതായി താരം ആരാധകരെ അറിയിച്ചത്. എന്നാൽ നിയമപരമായി വിവാഹിതരായോ എന്ന കാര്യം താരങ്ങൾ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ ഗോപി സുന്ദറും അമൃത സുരേഷും വേർപിരിഞ്ഞതായുള്ള അഭ്യൂഹങ്ങളും ശക്തമാണ്. അതിനിടയിൽ ഗോപി സുന്ദറിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ബാല. ഒരു മാധ്യമത്തിന്  നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഗോപി സുന്ദർ എന്ന വ്യക്തിയെ അമൃത സുരേഷ് തിരഞ്ഞെടുത്തത് തെറ്റായിപ്പോയി എന്ന തോന്നലുണ്ടോ ബാലയ്ക്ക് എന്നായിരുന്നു ചോദ്യം. ഇതിന് എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല എന്നായിരുന്നു ബാലയുടെ മറുപടി. ‘വ്യക്തിപരമായി തനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല. അയാളൊരു മോശം വ്യക്തിയാണ്.

വളരെ മോശം വ്യക്തിയാണ്.  ഇക്കാര്യം വളരെ ധൈര്യത്തോടെ തന്നെ എല്ലാവരോടും പറയാൻ സാധിക്കും. തെറ്റായിട്ടുള്ള മനുഷ്യനാണെന്നും ബാല പറയുന്നു. പക്ഷെ  ഗോപി സുന്ദറിനേയും അമൃതയേയും കുറിച്ച് സംസാരിക്കാനുളള യാതൊരു അവകാശവും തനിക്ക് ഇല്ലാഎന്നും എന്നാൽ  ഗോപി സുന്ദറിനെ കുറിച്ച് ചോദ്യം ചോദിച്ചത് കൊണ്ട് മാത്രമാണ്  പ്രതികരിച്ചത് എന്നും ബാല കൂട്ടിച്ചേർത്തു.  വ്യക്തിമായും ജോലി സംബന്ധമായുമെല്ലാം തന്നെ  വളരെ അധികം ഗോപി സുന്ദർ  ബുദ്ധിമുട്ടിച്ചിട്ടുണ്ട്. വിവാഹത്തിന് മുൻപും അതൊക്കെ ചെയ്തിട്ടുണ്ട്.. താൻ  അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും ഗോപി സുന്ദറിനെ തിരിഞ്ഞ് നോക്കില്ല എന്നും  ബാല പറഞ്ഞു. അഭിമുഖത്തിന്റെ വീഡിയോ ബാല തന്റെ ഫേസ്ബുക്ക് പേജിലും പങ്കിട്ടിട്ടുണ്ട്. എന്നാൽ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. അമൃതയുമായി വേർപിരിഞ്ഞതിന് ശേഷം ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചിരുന്നു. പലപ്പോഴും ബാലയ്ക്ക് ഒപ്പം വീഡിയോകളിൽ എത്താറുള്ള എലിസബത്ത് ഇപ്പോൾ ബാലയുടെ വീഡിയോയിൽ കാണാറില്ല. അവർ കേരളത്തിന് പുറത്ത് ജോലി ചെയ്യുകയാണ്. ഇതോടെ ഇരുവരും പിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹമുണ്ട്.

ഇത് ചൂണ്ടിക്കാട്ടിയാണ് ചിലരുടെ കമന്റുകൾ .ഗോപി സുന്ദർ തെറ്റാണ്  ആണ് സമ്മതിച്ചു.പക്ഷെ  താൻ നല്ലതാണോ എന്നാണ്സ്വ വിമർശകർ ചോദിക്കുന്നതെ . സ്വന്തം മകളും, സഹോദരങ്ങൾക്കും, സ്വന്തം അമ്മ പോലും തന്റെ കൂടെ ഇല്ലാത്തത് തന്റെ കൈയിൽ ഇരിപ്പ് കൊണ്ടാണ്. ഒരിക്കലും മകൾ തന്റെ അടുത്തേക്ക് വരില്ല. അമൃതയോ ഗോപി സുന്ദറോ എവിടെ എങ്കിലും ഒരു വാക്ക് കൊണ്ട് എങ്കിലും തന്നെ പറ്റി മോശം പറഞ്ഞിട്ടുണ്ടോ എന്നും ആളുകൾ ചോദിക്കുന്നു ചിലർ അല്പം കൂടി കടന്നു ചില കാര്യങ്ങങ്ങളും പറയുന്നു. ബാല  അമൃത ആശുപത്രിയിൽ രോഗാവസ്ഥ ഗുരുതരമായി  കിടന്നപ്പോൾ  മോളെ കൊണ്ടുവന്നത് പോലും  ഗോപി സുന്ദർ  ആണ് എന്നും  സോഷ്യൽ മീഡിയ വഴി ഇത്രയും മോശം വാക്കുകൾ അവരെ പറ്റി പറഞ്ഞിട്ടും അവർ കുടുംബമായി വന്നു’,എന്നായിരുന്നു ഒരാൾ കുറിച്ചത്.ബാല മകളെ കാണണം എന്ന് പറയുന്നതിനേയും ഇവർ വിമർശിക്കുന്നുണ്ട്. മകളെ കാണണമെങ്കിൽ നിയമപരമായി കോടതിയിൽ പോയി അവകാശം വാങ്ങാൻ പാടില്ലേയെന്നാണ് ചോദ്യം. ‘ഇയാളുടെ ജീവിതരീതി ശെരി അല്ലാത്തത് കൊണ്ട്  ഒരു കോടതിയും  മോളെ ഇയാളെ പോലെ ഒരു ക്രിമിനലിന്റെ വീട്ടിലേക്ക് വിടില്ല. ഇങ്ങനെ കരയുന്ന പോലെ അഭിനയിച്ചു മോളെ കാണണം എന്നൊക്കെ പറഞ്ഞാൽ വിവരം ഇല്ലാത്ത  മലയാളികളുടെ ദയയും കിട്ടും എന്ന് ബാല നടന് നന്നായി അറിയാം’, കമന്റിൽ പറയുന്നു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago