പെണ്ണിനെ തൊടുന്നത് ആണത്തമല്ല! നീ ആണാണെങ്കില്‍ വാ…ഒരാളായി വരരുത് പത്ത് പേരുമായിട്ട് വാ…അക്രമിമകളെ വെല്ലുവിളിച്ച് ബാല

തന്റെ വീട്ടില്‍ നടന്ന ആക്രമണത്തില്‍ വീണ്ടും പ്രതികരിച്ച് നടന്‍ ബാല. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ താന്‍ ഒന്നും പറയില്ലെന്നും ബാല പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്റെ വീട്ടിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച് കടന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നടന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്ത് ധൈര്യത്തിലാണ് തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്, ആക്രമിക്കാന്‍ വരുമ്പോള്‍ പത്ത് പേരുമായി വരണമെന്നും പത്ത് പേരെയും താന്‍ ഒറ്റയ്ക്ക് അടിക്കുമെന്നും ബാല വെല്ലുവിളിക്കുന്നു.

‘എന്റെ ഭാര്യയെ ഇനിയും ആക്രമിക്കാന്‍ സാധ്യത ഉണ്ട്. നീ ആണാണെങ്കില്‍ ഞാനുളള സമയത്ത് വരണം. ഒരു പെണ്ണിനെ തൊടുന്നതൊന്നും ആണത്തമല്ല. വരുമ്പോള്‍ ഒരാളായി വരരുത് പത്ത് പേരായിട്ട് വാ. എന്നെ നാണം കെടുത്തരുത്. പത്ത് പേരെയും ഞാന്‍ ഒറ്റയ്ക്ക് അടിക്കും’ ബാല പറഞ്ഞു.

എന്ത് ധൈര്യത്തിലാണ് എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ഐ വില്‍ ഹണ്ട് യു ഡൗണ്‍, എഴുതി വെച്ചോ. ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി. പേടിച്ചിട്ട്. അവള്‍ക്ക് ട്രോമയായി. രണ്ട് ദിവസം ആശുപത്രിയില്‍ പോയില്ല. അവളൊരു ഡോക്ടറാണ്. മഹനീയ ജോലി ആണ് ചെയ്യുന്നത്.

എത്ര രോഗികള്‍ അവളെ കാത്തിരിക്കുന്നുണ്ടാവും. അവര്‍ക്കെല്ലാവര്‍ക്കും എത്ര ബുദ്ധിമുട്ടായി. എത്ര വലിയ പാപമാണ് ചെയ്തിരിക്കുന്നത്. കുറേ കള്ളന്‍മാര്‍ എന്നെ ചതിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയാന്‍ പറ്റില്ല. പക്ഷെ ആരാണ് ഇത് ചെയ്തതെന്ന് അറിവില്ലാതെ പറഞ്ഞാല്‍ മോശം ആവില്ലേ എന്നും നടന്‍ ചോദിക്കുന്നു.

ഗൃഹനാഥന്‍ ഇല്ലാത്ത സമയം വീട്ടില്‍ ഒരു സ്ത്രീയെ ആക്രമിക്കാന്‍ കത്തിയുമായി വന്നവനൊക്കെ ആണാണോ? ആരാണെന്ന് പോലീസ് കണ്ടുപിടിക്കട്ടെ. ലഹരികള്‍ ഓരോ മനുഷ്യനിലും ഓരോ തരത്തിലാണ് പ്രവര്‍ത്തിക്കുക. ഇപ്പോഴും ഞാന്‍ പ്രേക്ഷകരോട് കൈ കൂപ്പി പറയുന്നു ഡ്രഗ്സ് ഉപയോഗിക്കരുതെന്നും താരം പറയുന്നു.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago