തന്നെ മകളിൽ നിന്നും അടർത്തിമാറ്റി! തന്റെ മരണം ആഗ്രഹിച്ചു; മോളി കണ്ണമാലിക്കും, അമൃതക്കും എതിരെ ,ബാല

Follow Us :

ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയ വിവാഹം വേർപിരിയലിൽ ആണ്  അവസാനിച്ചത്.  പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ നിരവധി  വന്നിരുന്നു. മകളെ അമൃത തന്നിൽ നിന്നും അകറ്റി നിർത്തുന്നെന്നാണ് നടൻ ബാലപറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും മുൻഭാര്യ അമൃത സുരേഷിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് നടൻ ബാല കൂടാതെ നടി മോളി കണ്ണമാലിയെ കുറിച്ചും നടൻ പ്രതികരിക്കുന്നു. തന്റെ മകളെ തനിക്ക് നഷ്ടപ്പെടുകയും ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും താൻ മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിന് കാരണം ഉണ്ട് ബാല പറയുന്നു.

തന്റെ മകളെ കള്ളം പറഞ്ഞ് തന്റെയടുത്ത് നിന്ന് കൊണ്ട് പോയി. താനെന്തിന് അടുത്തവന്റെ മകളെ പോയി സഹായിക്കണം. താൻ എന്തിന് ഈ ഭൂമിക്ക് നന്മ ചെയ്യണം. എന്ന് പറഞ്ഞ് മാറുന്നത് ഒരു ആറ്റിറ്റ്യൂഡ്. തന്റെ മകളെ നഷ്ടപ്പെട്ടാലും ഇവിടെയുള്ള ഒരുപാട് മക്കൾ പഠിച്ച് നന്നായി വരണം, പണിയെടുത്ത് ജീവിക്കുന്നവനെ സഹായിച്ച് അവൻ അവന്റെ തൊഴിലിൽ മുകളിലേക്ക് എത്തണം എന്ന  ആറ്റിറ്റ്യൂഡിലാണ് താനുള്ളത്, മകളെ തനിക്ക് മിസ് ചെയ്യുന്നുണ്ട്. മകൾ‌ക്ക് അച്ഛൻ വേണം.

മകളെയും അച്ഛനെയും പിരിക്കരുതെന്ന് ഒരു അമ്മയാണ് ചിന്തിക്കേണ്ടത്. അത് കോടതി വന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല, അതുപോലെ നടി  മോളി കണ്ണമാലിക്കും അവരുടെ മകനുമെതിരെയും ബാല വിമർശനം നടത്തുന്നുണ്ട്. ന്യൂമോണിയ ബാധിച്ച് ​ഗുരുതരാവസ്ഥയിലായ മോളി കണ്ണമാലിയെ ബാല സഹായിച്ചിരുന്നു. സാമ്പത്തികമായ നല്ലൊരു തുക തന്നെയാണ് ബാല മോളി കണ്ണമാലിയുടെ കുടുംബത്തിന് നൽകിയത്. എന്നാൽ മോളി കണ്ണമാലിയും മകനും തനിക്കെതിരെ സംസാരിച്ചെന്ന് ബാല പറയുന്നുണ്ട്. തന്റെ ഓപ്പറേഷൻ കഴിഞ്ഞ് ഭേദമായപ്പോൾ ഇവരുടെ ഒരു വീഡിയോ കണ്ട് തന്റെ കണ്ണ് നിറഞ്ഞ് പോയി . ആ വീഡിയോയിൽ ഇവർ തന്നെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുകയാണ്, ഒരു പ്രോ​​ഗ്രാമിൽ അവരെ താൻ നേരിട്ട് കണ്ടു. ചേച്ചീ സുഖമായിരിക്കുന്നോ, ചത്ത് പോകുമെന്ന് വിചാരിച്ചല്ലേ, ചത്തിട്ടില്ല, ജീവനോടെയുണ്ടെന്ന് താൻ അവരോട് പറഞ്ഞു  ഇവരുടെ മോനാണ്, തന്നെ വിളിച്ചത് ആശുപത്രിയിൽ ബിൽ അടയ്ക്കാൻ പണമില്ലെന്ന് അയാൾ പറഞ്ഞു,  വീണ്ടും വന്ന് മെഡിസിന് പണമില്ലെന്ന് അയാൾ തന്നോട് പറഞ്ഞു എന്നും അപ്പോഴും താൻ പണം നൽകിയെന്നും ബാല പറയുന്നു. വീണ്ടും വന്ന് സ്കാനിം​ഗിന് വേണ്ടി തന്നോട് പണം ചോദിച്ചു. അതിന് വേണ്ടിയും താൻ അവർക്ക് പണം കൊടുത്തെന്നും ബാല പറയുന്നു