അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും !! അവളില്ലാതെ എനിക്കിനി പറ്റില്ല ! ബാല

തമിഴ് നടൻ ആണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. തെന്നിന്ത്യന്‍ താരം ആയ ബാല നിരവധി മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ്.കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്ബോഴായിരുന്നു നടന്‍ ബാലയും ഗായിക അമൃതാ സുരേഷിനെ വിവാഹം കഴിക്കുന്നത്. നടൻ എന്നതിലുപരി ഒരു സംവിധായകൻകൂടിയാണ് ബാല. മലയാളത്തിൽ ഹിറ്റ്ലിസ്റ് എന്നാ സിനിമ ബാല സംവിധാനം ചെയ്തിരുന്നു. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ഇവര്‍ തമ്മില്‍ അടുത്തിടെ നിയമപരമായി വിവാഹമോചിതരായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.

മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്ത് ബാലയും അമൃതയും സോഷ്യല്‍മീഡിയയില്‍ നിറയാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ അദ്ദേഹത്തോട് മകളുമായുള്ള അടുപ്പത്തെക്കുറിച്ച്‌ അവതാരക ചോദിച്ചിരുന്നു. വികാരഭരിതനായാണ് താരം ഇതേക്കുറിച്ച്‌ പറഞ്ഞത്. ഈ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.കൗമുദിയുമായുള്ള അഭിമുഖത്തില്‍ ആണ് മകള്‍ അവന്തികയെ കുറിച്ച്‌ ചോദിച്ചപ്പോള്‍ നടന്‍ വികാരഭരിതനായത്.

മോളുമായിട്ട് എത്ര ക്ലോസാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ട് കുറച്ച്‌ സമയം നിശബ്ദമായി നിന്നശേഷം ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.അവളെ കൂടെ നിര്‍ത്തണം…’ എന്നാണ് ബാല മറുപടി പറഞ്ഞത്.

നേരത്തെ മകള്‍ അവന്തികയ്ക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോ ബാല പങ്കുവെച്ചിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വെച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്നാണ് അതിനെ ബാല വിശേഷിപ്പിച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൃതയും ബാലയും രണ്ടുപേരും മലയാളികൾക്ക് വളരെ പ്രിയ്യപ്പെട്ടവരാണ്. നിയപരമായി രണ്ടുപേരും വേർപിരിഞ്ഞു എങ്കിലും വീണ്ടും അവർ ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആഹ്രഹിക്കുന്നവരാണ് കൂടുതൽ പേരും.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago