നടന്‍ ബാലയും അമൃതയും ഔദ്യോഗികമായി വിവാഹ മോചിതരായി

നടന്‍ ബാലയും ഗായിക അമൃത സുരേഷും ഔദ്യോഗികമായി വിവാഹമോചിതരായി. എറണാകുളം കുടുംബ കോടതിയിലെത്തി ഇവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. മകള്‍ അവന്തികയെ അമൃതയ്‌ക്കൊപ്പം വിടാനും ധാരണയായിട്ടുണ്ട്. അമൃതയ്‌ക്കൊപ്പമാണ് മകള്‍ താമസിക്കുന്നത്. 2010 ല്‍ വിവാഹിതരായ അമൃതയും ബാലയും 2015 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ്. റിയാലിറ്റിഷോയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയ ഗായികയാണ് അമൃത. റിയാലിറ്റി ഷോയ്ക്കിടെയാണ് ബാലയും അമൃതയും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ചെന്നൈ സ്വദേശിയായ ബാല കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഐഡിയാ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ അവന്തിക ജനിച്ചു. ശേഷം 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിച്ചു. ഇരുവരുടേയും ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും, എല്ലാ കുടുംബത്തിലും ഉള്ളപോലെയുള്ള ചെറിയ ചെറിയ വിഷയങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നതെന്ന് അമൃത സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തുടര്‍ന്ന് പോകില്ല എന്ന് മനസിലായതോടെയാണ് വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിച്ചതും ഇപ്പോള്‍ മോചിതരായതും. ഇടക്കാലത്ത് ബാലയോടൊപ്പം മകള്‍ കഴിയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ദുഷ്ട ശക്തിയ്ക്കും ഞങ്ങളെ വേര്‍പിരിക്കാന്‍ ആകില്ല എന്ന ക്യാപ്ഷനോടെ ബാല മകളുടെ ജന്മദിനത്തില്‍ പങ്കുവെച്ച ഫോട്ടോയും ആരാധകര്‍ വിഷമത്തോടെയാണ് സ്വീകരിച്ചത്. ഇരുവരോടും ഒരുമിച്ചു പോകാന്‍ ആരാധകര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇവര്‍ തമ്മിലുള്ള ദാമ്ബത്ത്യത്തിന് തിരശ്ശീല വീണു.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago