യൂട്യൂബര്‍ ‘ചെകുത്താന്’ എതിരെ മാനനഷ്ടക്കേസ് നല്‍കി ബാല!! അജുവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് താരം

നടന്‍ ബാലയും യൂടൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സുമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. അജുവിന്റെ റൂമിലെത്തി ബാല ഭീഷണിപ്പെടുത്തി ഇതോടെയാണ് വിവാദമാകുന്നത്. പിന്നീട് ബാലയ്‌ക്കെതിരെ പരാതിയുമായി അജു രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ വിവാദം മറ്റൊരു തലത്തിലെത്തിയിരിക്കുകയാണ്.

യൂട്യൂബര്‍ അജു അലക്‌സിനെതിരെ മാനനഷ്ടകേസ് നല്‍കിയിരിക്കുകയാണ് ബാല.
അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടിയാണ് അജു അലക്സിന് ബാല വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണ്. ഇത് മൂന്ന് ദിവസത്തിനകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്.

അജു അലക്‌സിന്റെ ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ബാലയ്‌ക്കെതിരെയുള്ള പരാതി. ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. പരാതിയില്‍ ബാലയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതി നല്‍കിയത്. സംഭവസമയത്ത് അജു റൂമില്‍ ഇല്ലായിരുന്നു. എന്നാല്‍ അജുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തോക്കുമായി പോയി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാല വ്യക്തമാക്കിയിരുന്നു.

മാത്രമല്ല, അജുവിന്റെ ലക്ഷ്യം വിലപേശി കാശ് നേടുകയെന്നാണ്. ബാലയെ മനപൂര്‍വ്വം നാണംകെടുത്തുകയാണ് അജുവിന്റെ ലക്ഷ്യം. ബാലയാണ് സംഭവം കോംപ്രമൈസ് ആക്കേണ്ടത്. കാരണം ബാലയാണ് പ്രതിയെന്നും അജു, സന്തോഷ് വര്‍ക്കിയോട് പറയുന്ന വീഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്.

പ്രമുഖ താരങ്ങളെ ആക്ഷേപിച്ചതിന് സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ബാല സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മാപ്പ് പറയിക്കാന്‍ ബാല കോടതിയാണോ എന്നു ചോദിച്ച് അജു അലക്‌സും വീഡിയോ പുറത്തിറക്കി. ഇതിന് പിന്നാലെയാണ് അജു അലക്‌സിനെതിരെ ബാല രംഗത്തുവരുന്നത്.

Anu

Recent Posts

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

1 hour ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

2 hours ago

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

5 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

10 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

10 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

10 hours ago