കാത്തിരിപ്പിന് വിരാമം, ബാലയുടെ വിവാഹ തീയതി പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു. അടുത്തിടെ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള സൂചനകളും ബാല തുറന്ന് പറഞ്ഞിരുന്നു. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു തന്റെ വിവാഹം എന്നും എന്നാൽ അത് കാണാനുള്ള ഭാഗ്യം ഇല്ലാതെ അച്ഛൻ യാത്ര ആയെന്നും ആണ് ബാല പറഞ്ഞത്.

സുഖമില്ലാതെ അച്ഛൻ കിടന്നപ്പോഴും എന്റെ വിവാഹം കാണണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം എന്നും എന്നാൽ അത് കാണാനുള്ള യോഗം അച്ഛന് ഇല്ലാതെ പോയി. എന്റെ അച്ഛനും അമ്മയും എന്നെ സ്നേഹിക്കുന്നത് പോലെ കുറെ ഏറെ ആളുകളും എന്നെ സ്നേഹിക്കുന്നുണ്ട്. അവരുടെ എല്ലാം സന്തോഷത്തിന് വേണ്ടി ഞാൻ വീണ്ടും ഒരു വിവാഹം കഴിച്ചേ മതിയാകു. ഒരുപാട് താമസിക്കാതെ തന്നെ വിവാഹത്തിന്റെ വാർത്ത ഞാൻ പറയാം എന്നുമാണ് ബാല കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത്. ഇപ്പോഴിതാ ബാലയുടെ വിവാഹം അടുത്ത മാസം ആണെന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. ഒരു പ്രമുഖ മാധ്യമം ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടുത്തമാസം, അതായത് സെപ്റ്റംബർ 5 നു ആണ് ബാലയുടെ വിവാഹം എന്നാണു വാർത്തകൾ വരുന്നത്. കേരളത്തിൽ വെച്ചാണ് വിവാഹം എന്നും വാർത്തയിൽ പറയുന്നു. എന്നാൽ വധുവിന്റെ വിവരങ്ങൾ ഒന്നും വാർത്തയിൽ പറഞ്ഞിട്ടില്ല. എന്നാൽ ഈ വാർത്തയിൽ എത്രത്തോളം സത്യം ഉണ്ടെന്ന് ഇത് വരെ അറിഞ്ഞിട്ടില്ല. കാരണം ഈ വാർത്തയോട് ബാല ഇത് വരെ പ്രതികരിച്ചിട്ടില്ല.

 

 

 

 

 

 

 

Sreekumar

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

13 seconds ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

1 hour ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

2 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

3 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

3 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

3 hours ago