Home Film News സന്തോഷം പങ്കുവെച്ച് ബാല, ആശംസകൾ നേർന്ന് ആരാധകരും!

സന്തോഷം പങ്കുവെച്ച് ബാല, ആശംസകൾ നേർന്ന് ആരാധകരും!

bala new happiness

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു. അടുത്തിടെ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള സൂചനകളും ബാല തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മറ്റൊരു സന്തോഷവാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ് ബാല.

രജനികാന്ത് നായകനാകുന്ന അണ്ണാത്തയിൽ ശ്രദ്ധേയമായ വേഷത്തിൽ ബാലയും എത്തുന്നു എന്ന സന്തോഷവാർത്തയാണ് താരം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.  ‘ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തേ ഷൂട്ടിങ്ങ് ലക്ക്നൗവിൽ’ എന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ബാല തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പേട്ട’യ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന അടുത്ത രജനി ചിത്രമാണ് അണ്ണാത്തെ. ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ എല്ലാം പുറത്ത് വന്നിരുന്നുവെങ്കിലും ബാല ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന തരത്തിലെ വാർത്തകൾ ഒന്നും പുറത്ത് വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ആ സന്തോഷം ബാല തന്നെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രഖ്യാപന വേള മുതൽ തന്നെ വലിയ രീതിയിൽ ആരാധക ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു അണ്ണാത്തെ. തെന്നിന്ത്യയിലെ പല മുൻനിര താരങ്ങളും ചിത്രത്തിന്റെ ഭാഗം ആകുന്നുണ്ട്. ഖുശ്‌ബു, മീന, കീർത്തി സുരേഷ്, തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Exit mobile version