ഇതുപോലെയുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പറ്റാൻ ആണ് ശ്രമിക്കുന്നത്, കമെന്റിനു മറുപടിയുമായി ബാല

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ തിളങ്ങി നിൽക്കുന്ന ദമ്പതികൾ ആണ് ബാലയും ഭാര്യയും, വിവാഹം കഴിഞ്ഞ സമയം മുതൽ ഇരുവരും വാർത്തകളിൽ ഇടം നേടുകയാണ്, വിവാഹ ശേഷം തന്റെ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ പങ്കുവെച്ച ബാല എത്തിയിരുന്നു, ഇതിനു കമെന്റുമായി നിരവധി ആളുകൾ എത്തിയിരുന്നു, ബാലയെ വിമർശിച്ചും കുറച്ച് പേരെത്തി, ഇവർക്ക് ലൈവിൽ വന്നതാണ് താരം മറുപടി പറഞ്ഞത്, ഇപ്പോൾ തന്റെ പോസ്റ്റിനു കമെന്റിട്ട ഒരു യുവതിക്ക് ബാല നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്, നിങ്ങൾ സ്വയം ജീവിക്കു ഇതുപോലെയുള്ള നാടകങ്ങൾ കാണിച്ച് ആരുടെ പ്രീതി പറ്റാൻ ആണ് ശ്രമിക്കുന്നത് എന്നാണ് യുവതി ചോദിച്ചത്, ഈ യുവതിക്ക് മറുപടി നൽകി ബാലയും എത്തി, നിങ്ങൾ നിങ്ങളുടേത് നോക്കൂ ഞാൻ എന്റേത് നോക്കാം എന്നാണ് ബാല നൽകിയ മറുപടി, വിമർശനങ്ങൾക്ക് അധികം മറുപടി നൽകാത്ത ഒരാളാണ് ബാല. കഴിഞ്ഞ ദിവസം ബാല എലിസബത്തിന്റെ ഡ്രംസ് വായിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു, ഇതാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു

ഇവരുടെ ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതിന്റെ കാരണമായി പല തരത്തിലുള്ള ഗോസിപ്പുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല. ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന്റൊപ്പം തന്നെ ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ഒപ്പം അമൃത സുരേഷിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും കിംവദന്തികള്‍ പ്രചരിച്ചു.

Devika Rahul