ഇപ്പോള്‍ അമ്മയോടൊപ്പമാണ്!!! റിലേഷന്‍ഷിപ് പോയാല്‍ പോയി.. തിരിച്ചു കിട്ടില്ലെന്ന് ബാല- രണ്ടാം വിവാഹവും തകര്‍ന്നു?

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ബാല. നായകനായും സഹനടന്‍ ആയും വില്ലനായും ബാല മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ താരമാണ്. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ബന്ധം അധിക നാള്‍ മുന്നോട്ട് പോയില്ല. ആ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകള്‍ ഉണ്ട്. മകള്‍ അമൃതയോടൊപ്പമാണ്.

അമൃതയുമായി പിരിഞ്ഞ ബാല വീണ്ടും വിവാഹം ചെയ്തിരുന്നു. ഡോ. എലിസബത്തിനെയാണ് താരം വിവാഹം കഴിച്ചത്. എന്നാലിപ്പോള്‍ ബാലയുടെ രണ്ടാം വിവാഹവും വിവാഹ മോചനത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

വിവാഹശേഷം ഭാര്യക്കൊപ്പമുള്ള നിരവധി വീഡിയോകള്‍ ബാല പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ കുറച്ചു ദിവസമായി ഭാര്യയ്‌ക്കൊപ്പമുള്ള പോസ്റ്റൊന്നും ബാല പങ്കിടാറില്ല. ഇതോടെ ഇവരും വിവാഹമോചനം നേടുകയാണോ എന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിക്കുകയാണ്. ബാല തന്നെ അത്തരത്തിലുള്ള സൂചനകളും പങ്കിട്ടിരിക്കുകയാണ്.

വീഡിയോയില്‍ തന്റെ വിശേഷം പങ്കുവെക്കുന്നതിനിടെ, തനിക്ക് ഇപ്പോള്‍ നല്ല സമയമാണെന്നും ഒരു മാസത്തോളമായി ഞാന്‍ കേരളത്തില്‍ ഇല്ല എന്നും ബാല പറയുന്നു. താനിപ്പോള്‍ അമ്മയ്ക്ക് ഒപ്പമാണെന്നും ബാല പറഞ്ഞു. അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് കേരളത്തില്‍ വാങ്ങിയെന്നും അവിടെയാണ് ഇപ്പോള്‍ താമസം എന്നും ബാല പങ്കുവയ്ക്കുന്നു. എന്നാല്‍ ഇതിലൊന്നും തന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരവും ബാല പറഞ്ഞില്ല.

ഓണത്തിന് കേരളത്തില്‍ വന്നിരുന്നു, പക്ഷെ രണ്ട് ദിവസം കൊണ്ട് തിരിച്ചു പോകേണ്ടിവന്നു. ഇപ്പോള്‍ അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് എന്നും ബാല പറയുന്നു.

ശേഷം അവതാരകയ്ക്ക് നല്‍കിയ ഉപദേശമാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.
‘ഉപദേശമായിട്ട് എടുക്കേണ്ട, പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ് ആണ്. പോയാല്‍ പോയി.. തിരിച്ചു കിട്ടില്ല’- എന്നാണ് ബാല പറയുന്നത്.

Anu

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

13 mins ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

2 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

3 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

3 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

3 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

3 hours ago