പ്രണയവും വിവാഹവും ബാലഭാസ്കരന്റെ ജീവിതത്തിലൂടെ…

ഓർമയിലെ ഇതളുകൾ… (ബാലഭാസ്കർ ) ആ ആഴ്ചയിൽ അവളുടെ കല്ല്യാണം നിശ്ചയിക്കാൻ പോകുകയാണ്. എനിക്കുവേറെ ഓപ്ഷനൊന്നുമില്ല. ഞാൻ അവളോടൊന്നും പറഞ്ഞില്ല. ഞാനും ഒരു ട്യൂഷൻ സാറും കൂടി അവളുടെ വീട്ടിൽ പോയി. പെണ്ണ് ചോദിക്കാൻ പോകുകയാ. ”ബാലഭാസ്‌കർ എന്നു പറഞ്ഞ ഏതോ ഒരു സിനിമാക്കാരൻ ഇവളുടെ പുറകേ നടപ്പുണ്ട് എന്നിങ്ങനെ അവർ കേട്ടിരുന്നു. താടിയൊക്കെ വളർത്തി ഏതോ വലിയൊരാള് എന്നൊക്കെയായിരിക്കും അവര് പ്രതീക്ഷിച്ചത്. ഞാനന്ന് ഇതിനേക്കാളും വൃത്തികെട്ട കോലമാണ്.”ട്യൂഷൻ സാറിന്റെയടുത്താണ് ഞാൻ ഹെൽപ്പ് ചോദിക്കുന്നത്. വിജയ മോഹൻ സാർ. സാറ് എന്റെ കൂടെ വരാമെന്നു പറയുന്നു. ഞാനും സാറും കൂടെ നേരെ അവളുടെ വീട്ടിലേക്ക് പോണു. പോയിട്ട് സംസാരിച്ചു തുടങ്ങുന്നു. അവളുടെ അച്ഛനുണ്ട്. അച്ഛനോട് സംസാരിക്കുന്നു.”സാറ് കാര്യങ്ങൾ സംസാരിച്ചു.

കുറച്ചുനാള് കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞു.’വേറെ കല്ല്യാണം തീരുമാനിച്ചു വെച്ചിരിക്കുകയാണ്, ഇതെങ്ങനെ നടത്തിക്കൊടുക്കാൻ പറ്റുമെന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം.’എന്റെടുത്ത് ചോദിച്ചു, ഇയാളുടെ പേരെന്താന്ന്. ഇതുതന്നെ ഒരു അവസരം ആക്കിയാലോയെന്ന് ഞാൻ ആലോചിച്ചു. എനിക്ക് ബാലഭാസ്‌കർ എന്നു പറയാൻ പെട്ടെന്നൊരു പേടി. ഞാൻ പറഞ്ഞു, കൃഷ്ണകുമാർ എന്നാണ് പേര്. മലയാളത്തിലാണ് പഠിക്കുന്നത്. ഈ രണ്ട് ആൾക്കാരും എന്റെ ഫ്രണ്ട്സാണ് എന്നും പറഞ്ഞു.’സമയം കഴിയുന്തോറും പേടിയായിരുന്നു. അവളുടെ അനിയൻആ കോളജിലായിരുന്നു പഠിക്കുന്നത്. അവന് എന്നെ അറിയാം. അവൻ എത്തിക്കഴിഞ്ഞാൽ പിന്നെ കൂടുതൽ പ്രശ്നമാകുമോയെന്നായിരുന്നു പേടി.നടക്കില്ലെന്ന് ഏകദേശം മനസിലായപ്പോൾ സാറിനോട് ഞാൻ നമുക്ക് തിരിച്ചുപോകാമെന്ന് പറഞ്ഞു.

പക്ഷേ സാറ് വീണ്ടും വീണ്ടും അവരെ നിർബന്ധിക്കുകയാണ്. അവസാനം എങ്ങനെയൊക്കെയോ സാറിനെ അവിടെ നിന്നും വലിച്ചിറക്കി കോളജിലേക്ക് തിരിച്ചെത്തുകയായിരുന്നു.’ഞാൻ അവിടെയെത്തി ലക്ഷ്മിയെ കണ്ട് കാര്യങ്ങൾ പറഞ്ഞു. നീയിന്ന് തിരിച്ച് വീട്ടിൽ പോകുകയാണെന്നുണ്ടെങ്കിൽ തിരിച്ചിനി കോളജിലെത്താൻ പറ്റില്ല. അതുകൊണ്ട് രണ്ട് ചോയ്സ് ഉണ്ട്. ഒന്നുകിൽ നിനക്ക് വീട്ടിലേക്ക് പോകാം, അല്ലെങ്കിൽ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ ശ്രമിക്കാം. ‘ അദ്ദേഹം പറയുന്നു.എല്ലാവരേയും എതിർത്ത് തന്റേടം കാണിക്കാൻ വേണ്ടിയെടുത്ത ഒരു തീരുമാനമായിരുന്നില്ല അതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘എന്റെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാൻ പറ്റിയ നല്ല ഫ്രണ്ടായിരുന്നു ലക്ഷ്മി.’തുടക്കത്തിൽ വിവാഹത്തിന് ലക്ഷ്മി തയ്യാറായിരുന്നില്ല. കാരണം എനിക്കും അവൾക്കും ജോലിയില്ല. ഡ്രസില്ല. കയ്യിൽ സർട്ടിഫിക്കറ്റൊന്നുമില്ല.’ഒരുകാര്യം ഞാൻ ഉറപ്പു പറയാം. ഞാൻ പട്ടിണി കിടത്തില്ല. ഒരുപക്ഷേ എല്ലാ കാമുകൻ മാരും പറയുന്ന വാക്കായിരിക്കാം അത്. ഞാൻ ട്യൂഷനെടുത്തെങ്കിലും നമുക്ക് ജീവിക്കാം. ട്യൂഷൻ എന്നു പറഞ്ഞാൽ വയലിൻ.’ ആ ഉറപ്പാണ് തങ്ങളുടെ വിവാഹത്തിലെത്തിയതെന്നാണ് ബാലഭാസ്‌കർ പറഞ്ഞത്.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

1 hour ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

2 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

2 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

2 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

4 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

5 hours ago