അന്ന് ജയറാമിനോട് എന്റെ മകന്റെ കല്യാണം നടക്കുന്നിടത്തേക്ക് വരണ്ട എന്നാണു ഞാൻ പറഞ്ഞത്!

നടനായും സംവിധായകൻ ആയുമെല്ലാം കഴിവ് തെളിയിച്ച താരമാണ് ബാലചന്ദ്ര മേനോൻ. വർഷങ്ങൾ ആയി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടി നിരവധി  പുതുമുഖ താരങ്ങളെ സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്, ശോഭന, പാര്‍വതി, കാര്‍ത്തിക, ആനി, നന്ദിനി എന്നിവര്‍ ബാലചന്ദ്ര മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്. ബാലചന്ദ്ര മേനോൻ കൊണ്ട് വന്നിട്ടുള്ള നായികമാർ എല്ലാം തന്നെ മലയാള സിനിയമയിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങൾ ആയി മാറിയിരുന്നു. നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ഈ താരങ്ങൾക്ക് എല്ലാം കഴിഞ്ഞു. ആ സമയത്ത് ബാലചന്ദ്ര മേനോനിൽ കൂടി സിനമായിലേക്ക് ഏതാണ് ആഗ്രഹിച്ചവരും ഏറെയാണ്. കാരണം അത് പോലെയുള്ള അവസരങ്ങൾ ആണ് ബാലചന്ദ്ര മേനോൻ കൊണ്ട് വന്നിട്ടുള്ള നായികമാർക്കെല്ലാം ലഭിച്ചിരുന്നത്. ഇപ്പോൾ തന്റെ മകന്റെ കല്യാണത്തിന് നടൻ ജയറാമിനോട് വരണ്ട എന്ന് പറഞ്ഞുവെന്നും എന്നാൽ അത് കേട്ടിട്ടും ജയറാം വന്നുവെന്നുമാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.

ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ആൾ ആണ് ഞാൻ. കർമ്മം എന്നതിൽ വിശ്വസിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. നമ്മൾ ചെയ്യുന്നതിന്റെ കർമ്മ ഫലം നമ്മൾക്ക് തന്നെ ലഭിക്കുമെന്ന് വിശ്വസിച്ച് ജീവിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. ഞാൻ സിനിമയിലേക്ക് കുറച്ച് നായികമാരെ കൊണ്ട് വന്നിട്ടുണ്ട്. എന്നാൽ അവിടെ ഒരു കട ഉൽഘാടനം ഉണ്ട്, ഒന്ന് പോകണം, ഇവിടെ ഒരു ഉൽഘാടനം ഉണ്ട്, ഒന്ന് പോകണം എന്നൊക്കെ പറഞ്ഞു ഞാൻ ഒരു നായികമാരെയും വിളിച്ച് ഉപദ്രവിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്ന ഒരാൾ അല്ല ഞാൻ.

അതിന്റെ ഫലം എനിക്ക് കിട്ടിയിട്ടും ഉണ്ട്. എന്റെ മകന്റെ കല്യാണ സമയം ആയിരുന്നു അത്. തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്അവിടേക്ക് വരണ്ട എന്നാണു ഞാൻ ജയറാമിനോട് പറഞ്ഞത്. വിവാഹത്തിന് അമ്പലത്തിൽ ജയറാം വരണ്ട എന്നും, വന്നാൽ അത് ഭയങ്കര എക്‌സ്‌ക്ല്യൂസീവ് ആയി പോകുമെന്നുമാണ് ഞാൻ ജയറാമിനോട് പറഞ്ഞത്. എന്നാൽ ഞാൻ സാറിന്റെ ഒരു ബന്ധു എന്ന നിലയിൽ വരുമെന്നാണ് ജയറാം തിരിച്ച് പറഞ്ഞ മറുപടി. വിവാഹത്തിന് പാർവതിയെയും കൂട്ടിയാണ് ജയറാം എത്തിയത്. അത് എനിക്ക് വലിയ സന്തോഷം ആണ് നൽകിയത്.

Sreekumar R