നിങ്ങളില്‍ പറഞ്ഞത് ശരി തന്നെ… ഉത്തരം ‘ബ്ലെസി’ തന്നെ!! ബാലചന്ദ്ര മേനോന്‍

നടനായും സംവിധായകനായും തിരക്കഥാകൃത്തായും മലയാളി മനസ്സില്‍ തന്റേതായി ഇടംപിടിച്ച മാസ്റ്ററാണ് ബാലചന്ദ്ര മേനോന്‍. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്റര്‍ കോളജിയേറ്റ് നാടക മത്സരത്തില്‍ മത്സര വിജയിക്ക് താന്‍ ട്രോഫി സമ്മാനിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരുന്നു. ചിത്രത്തിലുള്ള വിജയിയെ കണ്ടെത്താമോ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഏതാനും ചില സൂചനകള്‍ മാത്രമാണ് അദ്ദേഹം പങ്കുവച്ചിരുന്നത്.

എന്നാല്‍ പ്രേക്ഷക ലോകത്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. അവര്‍ പെട്ടെന്ന് തന്നെ ഉത്തരം കണ്ടെത്തിയിരുന്നു. എന്നാല്‍ ഉത്തരവുമായി താന്‍ നാളെ ഇതേ സമയം എത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം.

നിങ്ങളില്‍ മിക്കവരും പറഞ്ഞത് ശരി തന്നെ. ഉത്തരം ‘ബ്ലെസി തന്നെയെന്ന്’ ബാലചന്ദ്രന്‍ മേനോന്‍ പങ്കുവച്ചു. തന്റെ കുറിപ്പിനോട് സജീവമായി പ്രതികരിച്ച എല്ലവരോടും ബാലചന്ദ്രമേനോന്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്റര്‍ കോളജിയേറ്റ് നാടക മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തപ്പോഴത്തെ അനുഭവമാണ് അദ്ദേഹം കുറിച്ചിരുന്നത്. വിജയിക്ക് ട്രോഫി സമ്മാനിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു മേനോന്റെ കുറിപ്പ്. തന്റെ കൈയില്‍ നിന്നും സമ്മാനം വാങ്ങിയ വിദ്യാര്‍ഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞിരുന്നു.

പണ്ട് പണ്ടൊരിക്കല്‍ ബാലചന്ദ്രമേനോന്‍ ആയ ഞാന്‍ ഒരു ഇന്റര്‍ കോളേജിയേറ്റ് നാടക മത്സരത്തില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു പോലും !

തീര്‍ന്നില്ലാ ……

ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും !

അമ്മയാണേ സത്യം , ഈ നിമിഷങ്ങള്‍ ഒന്നും ഞാന്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നില്ല ….

എന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാര്‍ത്ഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ് പോലും !

അതേ …. സിനിമയില്‍ തന്നെ …

ഒന്നു മാത്രം നിങ്ങള്‍ക്കൊപ്പം പങ്കിടാന്‍ സന്തോഷമുണ്ട് …..

ഇപ്പോള്‍ ‘ഇതിയാന്‍’ സംസാരവിഷയമാണെന്ന് ….

പിടി കിട്ടിയോ ?

ഇല്ലെങ്കില്‍ ഉത്തരം നാളെ ഇവിടെ, ഇതേ നേരം പ്രതീക്ഷിക്കുക .. എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

57 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago