മലയാള സിനിമ, ടെലിവിഷന്‍ രംഗത്തെ സജീവ സാന്നിധ്യമാണ് ബാലാജി ശര്‍മ്മ. പൃഥ്വിരാജ് നായകനായി എത്തിയ കടുവ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ പൃഥ്വിരാജിനെ കുറിച്ച് കണ്ട വളരെ രസകരമായ സ്വപ്നം തന്റെ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് ബാലാജി ശര്‍മ്മ.. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹ താന്‍ കണ്ട സ്വപ്നത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ലൊക്കേഷനില്‍ വെള്ള ഷര്‍ട്ടും വെള്ള പാന്റ്സുമിട്ടു വന്ന പൃഥ്വിരാജിനെ വാ പൊളിച്ചു നോക്കി കൊണ്ട് നില്‍ക്കുമ്പോഴാണ് അണ്ണാ എന്നൊരു വിളി…
നോക്കുമ്പോള്‍ വിളിക്കുന്നത് പൃഥ്വിരാജ് തന്നെ.. എന്ന് പറഞ്ഞാണ് അദ്ദേഹം സ്വപ്നത്തെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നത്. കടുവിയിലെ ഫസ്റ്റ് സീന്‍ ഞാന്‍ പൊളിച്ചല്ലോ അതിന്റെ സ്നേഹമായിരിക്കും എന്ന് കരുതി ഞാന്‍ അടുത്ത് ചെന്നു… എന്നും ബാലാജി കുറിയ്ക്കുന്നു… പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിക്കപ്പെട്ട പുതിയ സിനിമ കാപ്പയുടെ വിശേഷങ്ങളെ പറ്റി പരസ്പരം സംസാരിക്കുന്നത് സ്വപ്നം കണ്ടതായാണ് ബാലാജി ഫേസ്ബുക്കില്‍ കുറിയ്ക്കുന്നത്.
കൊട്ട മധു എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ താന്‍ പൃഥ്വിയ്ക്ക് പറഞ്ഞ് നല്‍കുന്നത് എല്ലാം സ്വപനം കണ്ടതായാണ് ബാലാജി കുറിയ്ക്കുന്നത്. ബാലാജി പറഞ്ഞ നിര്‍ദേശങ്ങള്‍ ചെയ്യാം എന്ന് പൃഥ്വിരാജ് സമ്മതിച്ചതായും അദ്ദേഹം സ്വപ്നം കണ്ടു. അത് തന്നെ പിടിക്കാം!’ എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു ഒരു മലക്കം മറിഞ്ഞു… ഉരുണ്ടടിച്ചു താഴെ വീണ ഞാന്‍ കട്ടിലില്‍ ഇഴഞ്ഞു കയറിയപ്പോള്‍ ഉച്ചയൂണ് കഴിഞ്ഞു ഇനി ഉറങ്ങില്ല എന്ന തീരുമാനം എടുത്തു..
എന്നാണ് ബാലാജി താന്‍ കണ്ട സ്വപ്നത്തെ കുറിച്ച് പറയുന്നത്. രകസരമായ കമന്റുകളാണ് ബാലാജി ശര്‍മ്മയുടെ പോസ്റ്റിന് വരുന്നത്.
എന്നാലും വല്ലാത്തൊരു സ്വപനം തന്നെ.. സുഖിപ്പിക്കല്‍ കുറച്ച് കൂടുന്നുണ്ട്… ഇനിയും നല്ല വേഷങ്ങള്‍ ലഭിക്കട്ടെ.. എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…