Film News

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ തലവേദന സൃഷ്ടിക്കുന്ന ബാലയ്യയ്ക്ക് ഇപ്പോൾ തന്റെ പെൺമക്കൾ തലവേദനയായി മാറുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. ബാലകൃഷ്ണ തൻ്റെ സിനിമാ ജീവിതത്തിൽ ഒരു മെഗാ ഹീറോയാണെങ്കിലും അദ്ദേഹത്തിൻ്റെ വീടിനെ സംബന്ധിച്ച് നോക്കുമ്പോൾ അവസ്ഥ വളരെ വ്യത്യസ്തമാണ് എന്നതാണ്. എന്തെന്നാൽ ഇദ്ദേഹത്തിന്റെ രണ്ട് പെൺമക്കളാണ് ബാലയ്യയുടെ ഇപ്പോഴത്തെ പ്രധാന സമാധാനക്കേട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തൻ്റെ സിനിമാ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ബാലയ്യ ഇപ്പോൾ മകനെ സിനിമാ രംഗത്തേക്ക് കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ് എന്ന് കേൾക്കുന്നത്. അദ്ദേഹത്തിൻ്റെ ആരാധകരും ഇത് ഏറെ പ്രതീക്ഷിച്ചിരുന്നു. ബാലയ്യയുടെ 30 കാരനായ മകൻ മോക്ഷാഗന ഉടൻ സിനിമാ രംഗത്തേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ്.

1991ൽ പുറത്തിറങ്ങിയ ബാലയ്യയുടെ ആദിത്യ 369 എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മകനെ താരം ഒരുക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബാലയ്യയുടെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ ആ ഒരു ചിത്രം നിർമ്മിക്കാനായി നിർമ്മാതാക്കൾ തീർച്ചയായും താല്പര്യം പ്രകടിപ്പിക്കും എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു. എന്നാൽ മോക്ഷാഗനയുടെ സിനിമ നിർമ്മിക്കാൻ താരത്തിന്റെ വീട്ടിനുള്ളിൽ ഉള്ളവർ തമ്മിൽ തന്നെ അടിയാണ് എന്നും കേൾക്കുന്നുണ്ട്. കാരണം അടുത്തിടെ നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച രണ്ടാമത്തെ മകൾ തേജസ്വിനി തൻ്റെ സഹോദരൻ്റെ ആദ്യ ചിത്രം നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് കഴിഞ്ഞു. എന്നാൽ അതേ സമയം ബാലയ്യയുടെ മൂത്ത മകളും നിർമ്മാതാവുമായ നരാ ബ്രാഹ്മണി സഹോദരന്റെ സിനിമ നിർമ്മിക്കാൻ മുന്നൊരുക്കം നടത്തുന്നു എന്നും കേൾക്കുന്നു. ഇരുവരും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നും ഇത് ബാലയ്യയ്ക്ക് വലിയ തലവേദനയാണെന്നും പറയപ്പെടുന്നു. അതേസമയം റിയൽ ലൈഫിലും മാസ് ആണെന്ന തോന്നലിൽ നിന്ന് ഇറങ്ങി വരാത്ത നടൻ കൂടിയാണ് ബാലയ്യ എന്ന പരിഹാസങ്ങളും നാടാണ് നേരെ ഉയർന്നു വരാറുണ്ട്.

ഓടുന്ന ട്രെയിൻ വരെ ഒറ്റ കൈ കൊണ്ട് സിനിമയിൽ തടുത്ത് നിർത്തുന്ന സൂപ്പർ ഹീറോ ബാലയ്യയ്ക്ക് മക്കളുടെ നിസാര തർക്കങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലേയെന്ന ചോദ്യങ്ങളും ആരാധകരിൽ നിന്നും ഉയർന്നു വരുന്നുണ്ട്. 1974 മുതൽ നടനായും 1984 മുതൽ നായകനായും ബാലയ്യ തെലുങ്കിൽ അഭിനയിക്കുന്നു. 63 വയസിലും സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ് ബാലയ്യ. നടൻ എന്നതിന് പുറമെ സിനിമാ നിർമാതാവും രാഷ്ട്രീയക്കാരനും വ്യവസായിയും ഒക്കെയാണ് ബാലയ്യ. സിനിമ മേഖലയിലും രാഷ്ട്രീയത്തിലും നന്ദമൂരി ബാലയ്യക്ക് വലിയ സ്വാധീനം തന്നെയാണുള്ളത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുമായിരുന്നു എൻടി രാമറാവുവിന്റെ ആറാമത്തെ മകൻ കൂടിയാണ് നന്ദമൂരി ബാലയ്യ. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ അഭിനയത്തിലെക്കേത്തിയ ബാലയ്യ തന്റെ കരിയറില്‍ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. കരിയറിന്റെ തുടക്കത്തില്‍ സാധാരണക്കാരനായ നായക വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. നായകനായിട്ട് മാത്രമല്ല ഇടയ്ക്ക് നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളും അദ്ദേഹം സിനിമകളിൽ ചെയ്തിട്ടുണ്ട്. പൊതുവിടങ്ങളിലെ വിചിത്രമായ പെരുമാറ്റം കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുള്ള നടൻ കൂടിയാണ് നന്ദമൂരി ബാലകൃഷ്ണ.

സമയമോ സാഹചര്യമോ തന്റെ മുന്നിൽ നിൽക്കുന്നത് ആരാണെന്നോ ഒന്നും നോക്കാതെയാണ് ബാലയ്യ പലപ്പോഴും പെരുമാറുന്നത്. സ്റ്റാഫുകളോടും ആരാധകരോടും മോശമായി സംസാരിക്കുക, തല്ലുക തുടങ്ങിയ പ്രവൃത്തികളാണ് ഇതിന് കാരണം. അത്രയും മുന്കോപക്കാരനാണ് നന്ദമൂരി ബാലകൃഷ്ണ . ആരാധകരെ പോലും തല്ലാറുള്ള താരത്തിന്റ പ്രവര്‍ത്തികൾ പലപ്പോഴും നടനെ വിവാദങ്ങളിൽ കൊണ്ട് നിർത്താറുണ്ട്. നടിമാരോട് മോശമായി പെരുമാറിയെന്ന വിധത്തിൽ ഉള്ള സംസാരങ്ങളും തെലുങ്ക് സിനിമാ ലോകത്ത് ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് തമിഴിൽ നടി വിചിത്ര ന‌ടത്തിയ തുറന്ന് പറച്ചിൽ ഇതിനുദാഹരണമാണ്. തെലുങ്കിലെ സൂപ്പർതാരം തന്നെ മുറിയിലേക്ക് ക്ഷണിച്ചെന്നാണ് വിചിത്ര അന്ന് ആരോപിച്ചത്. നടന്റെ പേര് പറഞ്ഞില്ലെങ്കിലും ഇത് ബാലകൃഷ്ണയാണെന്ന് സോഷ്യൽ മീഡിയ അന്ന് കണ്ടെത്തി. അടുത്തിടെ നടി അഞ്ജലിയെ പൊതുവേദിയില്‍ വച്ച് തള്ളി മാറ്റിയത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ ഈ വിവാദങ്ങൾ ഒന്നും നടനെ ബാധിച്ചതേയില്ല. ഇതൊന്നും നടന്റെ ആരാധകരും കാര്യമാക്കുന്നില്ല.

Devika Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

7 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

7 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

7 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

7 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

19 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

20 hours ago