സണ്ണി ഡിയോളിനു നൽകിയ ലേല നോട്ടീസ് പിൻവലിച്ചു; സാങ്കേതിക കാരണങ്ങളെന്നു ബാങ്ക്

സണ്ണി ഡിയോള്‍ നായകനായി എത്തിയ ചിത്രം ‘ഗദര്‍ 2’ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിനെ അമ്പരപ്പിക്കുന്നരീതിയിലാണ് ചിത്രത്തിന്റെ റെക്കോര്‍ഡ് കളക്ഷന്‍ മുന്നേറുന്നത്. സണ്ണി ഡിയോളിന്റെ മികച്ച ഒരു തിരിച്ചുവരവാണ് ഇി ചിത്രത്തിലൂടെ. ഇതിനിടയിലാണ് സണ്ണി ഡിയോളിന്റെ ബംഗ്ലാവിനെടുത്ത ലോൺ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തു വന്നത് .സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലത്തിനുവെക്കുന്നുവെന്ന വാര്‍ത്തയാണ് ആരാധകരെ അമ്പരപ്പിച്ചത്. എന്നാലിപ്പോൾ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികളിൽനിന്നു ബാങ്ക് ഓഫ് ബറോഡയിൽ പിന്മാറി എന്ന വാർത്തകാലാണ് പുറത്തു വരുന്നത്. മുംബൈ ജുഹുവിലെ ബംഗ്ലാവിന്റെ ലേല നോട്ടിസാണു ബാങ്ക് പിൻവലിച്ചത്. സണ്ണി ഡിയോൾ 56 കോടി രൂപയുടെ കടം തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ഓഫ് ബറോഡ ലേലത്തിന് തയ്യാറെടുത്തത്.ഗാന്ധി ഗ്രാം റോഡിലുള്ള ബോളിവുഡ് താരത്തിന്റെ ബംഗ്ലാവ് ലേലം ചെയ്യും എന്ന് ബാങ്ക് ഓഫ് ബറോ പരസ്യം ചെയ്യുകയായിരുന്നു. 2022 ഡിസംബര്‍ 22 മുതലുള്ള പലിശയും ചെലവും സഹിതമാണ് ഇത്രയും തുക.ബംഗ്ലാവ് സെപ്തംബര്‍ 25ന് ലേലംചെയ്യുമെന്നായിരുന്നു പരസ്യം നല്‍കിയത്. എന്നാല്‍ ആ തീരുമാനം പിന്‍വലിക്കുകയാണ് അറിയിച്ച് ബാങ്ക് കുറിപ്പ് പുറത്തുവിട്ടു.ചില സാങ്കേതിക കാരണങ്ങളാലാണ് തീരുമാനമെന്നും വിശദീകരിച്ചിരിക്കുകയാണ് ബാങ്ക്.
അതേസമയം ബാങ്ക് ഓഫ് ബറോഡ ദേശീയ ദിനപത്രങ്ങളില്‍ ഒക്കെ ലേലം ചെയ്യുന്ന കാര്യം അറിയിച്ചിട്ടുണ്ടായിരുന്നു . സണ്ണി ഡിയോളിന്റെ യഥാര്‍ഥ പേരാണ് പരസ്യത്തിലുള്ളത്. അജയ് സണ്ണി ഡിയോള്‍ എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്. ജുഹുവിലെ അദ്ദേഹത്തിന്റെ വീടിന് സണ്ണി വില്ല എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ വിവരങ്ങളും പരസ്യത്തിലുണ്ട്. ഒപ്പം വായ്പയുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. സണ്ണിക്ക് ബോബി ഡിയോള്‍ എന്ന സഹോദരനുണ്ട്. ബോബിയുടെ യഥാര്‍ത്ഥ പേര് വിജയ് സിംഗ് ഡിയോള്‍ എന്നാണ്. പിതാവ് ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്നാണ് അറിയപ്പെടുന്നത്. സണ്ണി സൗണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സണ്ണി ഡിയോളിന്റെ കമ്പനിയാണ് വായ്പയ്ക്ക് ഈട് നല്‍കിയത്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് സണ്ണിയെടുത്ത വായ്പയ്ക്ക് കോര്‍പ്പറേറ്റ് ഗ്യാരണ്ടി അടക്കം നല്‍കിയത് ഈ കമ്പനിയാണ്. ജുഹുവിലെ ഗാന്ധി ഗ്രാം റോഡിലാണ് സണ്ണിവില്ല സ്ഥിതി ചെയ്യുന്നത്. വായ്പ തിരിച്ചുപിിക്കാന്‍ ഈ വീട് നല്‍കുന്ന സ്ഥലവും ലേലത്തിന് വെച്ചിട്ടുണ്ട്. 599.44 ചതുരശ്ര അടിയിലാണ് സ്ഥലമുള്ളത്. 51.43 കോടിക്കാണ് ഇവ ലേലത്തിന് വെച്ചിരിക്കുന്നത്. അതിനൊപ്പം ഡെപ്പോസിറ്റായി 5.14 കോടിയും നല്‍കണം.

പത്ത് ലക്ഷമായി ബിഡ് വര്‍ധിച്ചിട്ടുണ്ട്. അതേസമയം ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് സണ്ണി ഡിയോളിന്റെ പ്രതിനിധി പറഞ്ഞു. നിലവില്‍ ബിജെപി എംപി കൂടിയാണ് സണ്ണി.വായ്പ, അതിന്റെ പലിശ, പിഴ എന്നിവയാണ് സണ്ണിയില്‍ നിന്ന് ബാങ്ക് ഈടാക്കാന്‍ സ്രമിക്കുന്നത്. അതേസമയം ഈ വായ്പയ്ക്ക് സണ്ണിയുടെ പിതാവും നടനുമായ ധര്‍മേന്ദ്രയും പേഴ്സണല്‍ ഗ്യാരണ്ടി നല്‍കിയിട്ടുണ്ട്. അതേസമയം എത്ര തുകയാണ് സണ്ണിക്ക് അനുവദിച്ചത്, വേറെയും വായ്പയുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ബാങ്ക് മറുപടി നല്‍കിയിട്ടില്ല. അതേസമയം ഈ പണം തിരിച്ച് നല്‍കിയാല്‍ ലേലം ഒഴിവാക്കാന്‍ സാധിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. ഗദ്ദര്‍ രണ്ടിന്റെ വിജയം സണ്ണിയെ വീണ്ടും ബോക്സോഫീസിലെ വമ്പന്‍ സൂപ്പര്‍ താരമാക്കി മാറ്റിയിരിക്കുകയാണ്. ദീര്‍ഘമായ കാലയളവിന് ശേഷമാണ് അദ്ദേഹം തിരിച്ചുവന്നത്. ഇതിനിടയിലും വിമര്ശനങ്ങള്ക്ക് ഒരു കുറവുമില്ല താനും. താരത്തിനൊപ്പം സെഫി എടുക്കാൻ വന്നവരോടൊക്കെ മോശമായി പെരുമായതൊക്കെ വലിയ വാർത്ത ആയിരുന്നു. റാൻഡ് വിഡിയോകളും ഇതുമായി ബന്ധപ്പെട്ട പ്രചരിച്ചിരുന്നു . ആദ്യത്തേതിൽ സെല്‍ഫിക്കായി വന്ന നാടോടി സ്ത്രീകളോടാണ് സണ്ണി ഡിയോള്‍ ‘എന്നെ തൊടരുതെന്ന’ നിലയില്‍ പെരുമാറിയത്. സ്ത്രീകളുടെ കൂട്ടത്തിലുള്ളൊരു പുരുഷന്‍ സെല്‍ഫി എടുക്കുന്നുണ്ട്. ഇതിലേക്കാണ് സ്ത്രീകള്‍ ഇടിച്ചുകയറിയത്. ഇത് നടന് ഇഷ്ടപ്പെട്ടില്ല.പിന്നാലെ വേണ്ട എന്ന രീതയില്‍ ആംഗ്യം കാണിക്കുകയും ചെയ്തു. താരത്തിന്റെ അംഗരക്ഷകന്‍ സ്ത്രീകളെ മാറ്റി. താരം അവിടെ കൂടി നിന്ന ക്യാമറകള്‍ക്ക് നമസ്‌കാരം പറഞ്ഞ് കാറില്‍ കയറുകയും ചെയ്തു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്തന്നത് . അതിനു പിന്നാലെ സെൽഫി എടുക്കാൻ എത്തിയ ആരാധകനോട് തട്ടികയറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം, ‘ഗദര്‍ 2’ ഇതുവരെ 336.2 കോടിയാണ് നേടിയിരിക്കുന്നത്. 2001ല്‍ പുറത്തെത്തി വന്‍ വിജയമായ ചിത്രം ‘ഗദര്‍: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയത്. അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. അനില്‍ ശര്‍മ തന്നെയാണ് നിര്‍മാതാവും.ഉത്കര്‍ഷ ശര്‍മ, മനിഷ വധ്‌വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്താഖ് ഖാന്‍, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്‌ന തുടങ്ങി ഒട്ടേറെ താരങ്ങളും ‘ഗദര്‍ 2’വില്‍ വേഷമിടുന്നു. നജീബ് ഖാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മിതൂന്‍ ആണ് സംഗീത സംവിധാനം. സണ്ണി ഡിയോളിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രമായി മാറുകയാണ് ‘ഗദര്‍ 2’.

Aswathy

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

22 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago