ബാപ്പു ഹാജി അങയുടെ വലിയ മനസിനെ ആദരിക്കുന്നു……

തന്‍റെ മൂന്ന്‍ ഏക്കറില്‍ ഒരു കോടിയോളം ചെലവിട്ട് വീടിലാത്തതോ ഉപേക്ഷിക്കപ്പെട്ടവരോ ആയ വൃദ്ധര്‍ക്ക് വീടുകള്‍ ഉണ്ടാക്കുന്ന മലപ്പുറത്തെ 84-കാരന്‍ ബാപ്പു ഹാജി. യാദൃച്ഛികമായി ഇക്കാര്യം ശ്രദ്ധയില്‍ പെട്ട് വണ്ടര്‍ അടിച്ച സിആര്‍പിഎഫ് ടീം പുള്ളിയെ ആദരിക്കാന്‍ എത്തിയപ്പോഴാണ് സംഭവം വാര്‍ത്തയാകുന്നത്.

“ഞാനതിന് അത്രേം മഹത്തായ കാര്യമൊന്നും ചെയ്തില്ലല്ലോ. ദൈവദാനമായി കിട്ടിയ വിഭവങ്ങള്‍ സഹജീവികളുമായി പങ്കിടുന്നു; അത്ര മാത്രം” എന്ന് വിനയാന്വിതനാകുന്ന ഹാജിക്ക് പബ്ലിസിറ്റിയിലൊന്നും ഒട്ടും താല്‍പര്യമില്ല. പക്ഷേ ഞങ്ങൾക്ക് ഇതു കണ്ടില്ലാന്നു നടിക്കാൻ ആകില്ല കാരണം ഈ നന്മയുടെ മഹത്തായ മാതൃക എല്ലാവരും അറിയണം

Devika Rahul