ബിസിനസുകാരനായും, പാട്ടുകാരനായും ഡിജെ ആയും ശ്രദ്ധിക്കപ്പെട്ടയാളാണ് ബഷീര്‍ ബഷി. ചെറിയപ്രായത്തില്‍ തന്നെ രണ്ട് വിവാഹം കഴിയ്ക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ആദ്യ സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു ബഷീര്‍ ബഷി. ഷോ തുടങ്ങുന്നതിന്റെ മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബഷീറിന്റെ രണ്ടാം വിവാഹം. ഷോ തുടങ്ങിയ ശേഷമാണ് ബഷീറിന്റെ ജീവിതം സോഷ്യല്‍ ലോകത്ത് പരിചയമായത്.
ആദ്യഭാര്യ സുഹാനയും രണ്ടാംഭാര്യ മഷൂറയും ഇുവരും ഒരുമിച്ച് തന്നെയാണ് വീട്ടിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ബഷീറും കുടുംബവും. മൂവര്‍ക്കും യൂടൂബ് ചാനലുമുണ്ട്. കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.
ഇപ്പോഴിതാ മഷൂറയുടെ മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷികത്തിന് നല്കിയ സമ്മാനത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇവര്‍ പങ്കുവയ്ക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് വ്യക്തികളാണ് മാതാപിതാക്കള്‍ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രധാനപ്പെട്ട ദിവസത്തില്‍ താരങ്ങള്‍ ഒരു ആഡംബര കാര്‍ ആണ് സമ്മാനമായി നല്‍കിയിരിക്കുന്നത്.
ചിത്രം പങ്കുവച്ചതോടെ സോഷ്യല്‍ ലോകത്ത് വൈറലായി. ഇതുപോലൊരു മരുമകനെ കിട്ടാന്‍ ഭാഗ്യം ചെയ്യണം എന്നായിരുന്നു ചിത്രത്തിന് താഴെ ഒരു ആരാധകര്‍ നല്കിയ കമന്റ്.
മഷൂറയുടെ മാതാപിതാക്കളുടെയും സുഹാനയുടെയും അനുവാദത്തോടെയായിരുന്നു ബഷീറിന്റെ രണ്ടാമത്തെ വിവാഹം. ആഡംബരമായി തന്നെയാണ് ഈ രണ്ടാമത്തെ വിവാഹം നടന്നത്. വാടകവീട്ടിലായിരുന്ന ബഷീര്‍ ഈ അടുത്തായിരുന്നു മൂന്നു കോടിയിലേറെ വിലവരുന്ന ഒരു പുതിയ വീട് സ്വന്തമാക്കിയിരുന്നത്.