മഷൂറയുടെ മാതാപിതാക്കള്‍ക്ക് കിടിലന്‍ സമ്മാനവുമായി ബഷീര്‍ ബഷി

ബിസിനസുകാരനായും, പാട്ടുകാരനായും ഡിജെ ആയും ശ്രദ്ധിക്കപ്പെട്ടയാളാണ് ബഷീര്‍ ബഷി. ചെറിയപ്രായത്തില്‍ തന്നെ രണ്ട് വിവാഹം കഴിയ്ക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ആദ്യ സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു ബഷീര്‍ ബഷി. ഷോ തുടങ്ങുന്നതിന്റെ മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബഷീറിന്റെ രണ്ടാം വിവാഹം. ഷോ തുടങ്ങിയ ശേഷമാണ് ബഷീറിന്റെ ജീവിതം സോഷ്യല്‍ ലോകത്ത് പരിചയമായത്.

ആദ്യഭാര്യ സുഹാനയും രണ്ടാംഭാര്യ മഷൂറയും ഇുവരും ഒരുമിച്ച് തന്നെയാണ് വീട്ടിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ബഷീറും കുടുംബവും. മൂവര്‍ക്കും യൂടൂബ് ചാനലുമുണ്ട്. കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.

ഇപ്പോഴിതാ മഷൂറയുടെ മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷികത്തിന് നല്‍കിയ സമ്മാനത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇവര്‍ പങ്കുവയ്ക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് വ്യക്തികളാണ് മാതാപിതാക്കള്‍ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രധാനപ്പെട്ട ദിവസത്തില്‍ താരങ്ങള്‍ ഒരു ആഡംബര കാര്‍ ആണ് സമ്മാനമായി നല്‍കിയിരിക്കുന്നത്.

ചിത്രം പങ്കുവച്ചതോടെ സോഷ്യല്‍ ലോകത്ത് വൈറലായി. ഇതുപോലൊരു മരുമകനെ കിട്ടാന്‍ ഭാഗ്യം ചെയ്യണം എന്നായിരുന്നു ചിത്രത്തിന് താഴെ ഒരു ആരാധകര്‍ നല്‍കിയ കമന്റ്.

മഷൂറയുടെ മാതാപിതാക്കളുടെയും സുഹാനയുടെയും അനുവാദത്തോടെയായിരുന്നു ബഷീറിന്റെ രണ്ടാമത്തെ വിവാഹം. ആഡംബരമായി തന്നെയാണ് ഈ രണ്ടാമത്തെ വിവാഹം നടന്നത്. വാടകവീട്ടിലായിരുന്ന ബഷീര്‍ ഈ അടുത്തായിരുന്നു മൂന്നു കോടിയിലേറെ വിലവരുന്ന ഒരു പുതിയ വീട് സ്വന്തമാക്കിയിരുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago