ഈ വീഡിയോ വൈറലായതിനു പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്

പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുന്ന താരമാണ് ബഷീർ ബാഷി. രണ്ടു വിവാഹം കഴിച്ചതിന്റെ പേരിലാണ് പലപ്പോഴും ഇവർക്കെതിരെ വിമർശനം ഉണ്ടാകരുന്നത്. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും മൂന്ന് മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്.

അടുത്തിടെ ആണ് ബഷീറിന് മഷൂറയിൽ ഒരു ആൺകുഞ്ഞു പിറന്നത്. വലിയ ആഘോഷത്തോടെയാണ് ഇവർ കുഞ്ഞിന്റെ വരവേറ്റത്. ഗർഭിണി ആയപ്പോൾ മുതൽ ഉള്ള തന്റെ വിശേഷങ്ങൾ മഷൂറയും യൂട്യൂബ് ചാനലിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇവരുടെ വിഡിയോകൾക്ക് ആരാധകരായിട്ട് ഉള്ളത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇവർ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബഷീറിന്റെ സഹോദരിയുടെ വിവാഹം നടന്നത്. ആര്ഭാടപൂർവം നടത്തിയ ഈ വിവാഹത്തിന്റെ വിശേഷങ്ങളും ഇവർ പങ്കുവെച്ചിരുന്നു. അതിൽ സഹോദരിക്ക് ഒപ്പമുള്ള ബഷീറിന്റെ ഒരു വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.

തന്റെ മൂന്നാമത്തെ കുഞ്ഞായ ഇമ്രുവിനെ എടുത്ത് കൊണ്ട് സഹോദരിക്ക് ഒപ്പം നിൽക്കുന്ന വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ അതേസമയം ഈ വീഡിയോയ്ക്ക് വിമർശനങ്ങളും ഉയരുകയാണ്ഇപ്പോൾ . സൈഗു കുഞ്ഞായിരുന്നപ്പോ എപ്പോഴും സുഹാനയുടെ കൈയ്യില്‍ തന്നെയായിരുന്നു. ആ സമയത്ത് ബഷി ഒന്ന് എടുത്ത് കണ്ടിട്ടേയില്ലെന്നാണ് ഒരാള്‍ പറയുന്നത്. അതെ സമയം മറ്റൊരു കമെന്റ് വന്നിരിക്കുന്നത് മഷൂറയുടെ ഉമ്മ എപ്പോഴും അവർക്ക് ഒപ്പം തന്നെയാണോഎന്നാണ് . എന്നാൽ സൈഗു കുഞ്ഞായിരുന്ന സമയത്ത് ഇവർ യൂട്യൂബിൽ സജീവമല്ലായിരുന്നല്ലോ, പിന്നെങ്ങനെയാണ് അന്ന് എടുത്തില്ല എന്ന് നിങ്ങൾ പറയുന്നത് എന്നാണ് ഈ കമെന്റുകൾ എതിർത്തുകൊണ്ട് ചിലർ തിരിച്ച് പറയുന്നത്.

Devika

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago