മമ്മൂട്ടി ചിത്രം ആലോചനയിലാണ്!! വെളിപ്പെടുത്തി ബേസില്‍ ജോസഫ്

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ സംവിധായകനാണ് ബേസില്‍ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് ജനപ്രിയ സംവിധായകനായി ബേസില്‍ മാറിയത്. നടനായും സംവിധായകനായും തിളങ്ങുകയാണ് ബേസില്‍. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ സംവിധാനം ചെയ്ത് ബേസില്‍ രാജ്യത്തിന്റെ ശ്രദ്ധ ഒന്നാകെയും നേടിയിരുന്നു.

പാല്‍തു ജാന്‍വര്‍ എന്ന ചിത്രമായിരുന്നു ബേസിലിന്റെ അവസാനം തീയറ്ററില്‍ എത്തിയ ചിത്രം. ബേസിലിന്റെ ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം റിലീസിനൊരുങ്ങിയിരിക്കുകയാണ്. ദര്‍ശന രാജേന്ദ്രനാണ് നായികയായി എത്തുന്നത്. ഒക്ടോബര്‍ 28ന് ചിത്രം തീയറ്ററില്‍ എത്തും.

ചിത്രത്തിന്റെ പ്രമോഷനിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ഒരു ചിത്രം ഉടന്‍ പ്രതീക്ഷിക്കാമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബേസില്‍. മമ്മൂട്ടിക്ക് ഒപ്പം സിനിമ ഉണ്ടാകുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിന് ബേസില്‍ നല്‍കിയ മറുപടിയാണ് മലയാള സിനിമ പ്രേമികളെ ആവേശം പകരുന്നത്.

മമ്മൂട്ടിയെ നായകനാക്കി സിനിമയുടെ ആലോചനയിലാണ് എന്നാണ് ബേസില്‍ മറുപടി പറഞ്ഞത്. അങ്ങനെയൊന്നും ഉറപ്പിച്ചിട്ടില്ല, ആലോചനയിലാണ്, പ്രതീക്ഷിക്കാം എന്നായിരുന്നു ബേസില്‍ മറുപടി നല്‍കിയത്.

സിനിമാ പ്രേമികള്‍ക്ക് ഇടയില്‍ ബേസിലിന്റെ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്.
ബേസിലിന് ഒപ്പം കൂടി സിനിമ ചെയ്താല്‍ പിന്നെ മമ്മൂക്കയെ പിടിച്ചാല്‍ കിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ബേസില്‍ ജോസഫ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു മാസ് ചിത്രം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

11 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago