വിന്റേജ് ജയറാമെന്ന് ആരാധകർ; അങ്ങനൊരു താരതമ്യത്തിനെ താല്പര്യമില്ല, ബേസിൽ

സംവിധായകനായി മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച് ഇപ്പോൾ അഭിനേതാവായി തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. അഭിനേതാവെന്ന നിലയില്‍ താന്‍ ചെയ്യുന്ന സിനിമകളെല്ലാം മിനിമം ക്വാളിറ്റി തന്നിരിക്കുമെന്ന് തെളിയിക്കുകയാണ്  കഴിയും തോറും.    കുഞ്ഞിരാമയണം, ഗോദ, മിന്നൽ മുരളി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നായകനായും, സഹനടനായും മറ്റും ഗംഭീര പ്രകടനം നടത്തുന്ന ബേസിലിനെ വിന്റേജ് ജയറാം എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷിക്കുന്നത്.  അതേസമയം ജയ ജയ ജയ ജയ ഹേ, ജാനേമൻ, കഠിന കടോരമി അണ്ഡകടാഹം, തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച നടനാണ് ബേസിൽ. ഒരു സാധാരക്കാരന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിലാണ് ബേസിൽ കൂടുതലും അഭിനയിച്ചിട്ടുള്ളത്.ഒരു വിന്റേജ് ജയറാമിന്റെ ടേസ്റ്റാണ് ബേസിലിന് എന്ന കമന്റ് കണ്ടിരുന്നോ എന്നും  അതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. അങ്ങനെയൊരു താരതമ്യത്തിലേക്ക് പോകാൻ താത്പര്യമില്ലെന്നും തന്റേതായ ഒരു ഐഡന്റിറ്റി കൊണ്ട് വരാനാണ് നോക്കുന്നതെന്നും ബേസിൽ പറഞ്ഞു.

അതേസമയം ഭയങ്കര സ്റ്റാർ, ഹീറോയിക്ക് വയലെൻസ് ഉള്ള കഥാപാത്രങ്ങൾ താൻ ചെയ്തു കഴിഞ്ഞാൽ ആളുകൾ ചിരിക്കുമെന്നും ബേസിൽ പറയുന്നുണ്ട്. അതുകൊണ്ട് തനിക്ക് ചേരുന്ന കഥാപാത്രങ്ങളെ ചെയ്യാൻ കഴിയുകയുള്ളൂയെന്നും ബേസിൽ കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ .‘അങ്ങനെയൊരു കമ്പാരിസനിലേക്ക് പോകാൻ എനിക്ക് താത്പര്യമില്ല. എന്റേതായിട്ടുള്ള ഒരു ഐഡന്റിറ്റി വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ക്യാരക്ടേഴ്സ് മാത്രമേ എനിക്ക് ചൂസ് ചെയ്യാൻ പറ്റുകയുള്ളൂ. കാരണം ഞാൻ ഭയങ്കര സ്റ്റാർ ഹീറോയിക്ക് വയലെൻസ് ഉള്ള ക്യാരക്ടർ ഒക്കെ ചെയ്തു കഴിഞ്ഞാൽ ആളുകൾ ചിരിച്ചു ചാവും. അങ്ങനെയുള്ള കോമഡി സിനിമകൾ വേണമെങ്കിൽ ചെയ്യാം.

വയലെൻസ് എന്നും വെട്ടിക്കൊന്നു കളയും എന്നും ഞാൻ പറഞ്ഞാൽ ആളുകൾ ചിലപ്പോൾ ചിരിക്കുമായിരിക്കും. ഒരു നടൻ എന്ന രീതിയിൽ ഒരു തരത്തിലുള്ള കഥാപാത്രമേ എനിക്ക് ചേരുകയുള്ളൂ. എന്നാൽ അതിന്റെ അകത്ത് പുതിയത് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്താറുണ്ട് എന്നും  പണ്ട് ജയറാമും , ശ്രീനിവാസനുമൊക്കെ  അത്തരത്തിലുള്ള റോളുകൾ ചെയ്തിരുന്നല്ലോ എന്നും ബേസിൽ പറയുന്നുണ്ട്. , ഒരു സാധാരണക്കാരന്റെ റോളുകൾ. അങ്ങനെയുള്ള ഒരു കാറ്റഗറിയിലാണ് താനും  വരുന്നത്. എന്നാൽ അങ്ങനെയുള്ള കമ്പാരിസനിലേക്ക് പോകാൻ താത്പര്യമില്ല,’ ബേസിൽ ജോസഫ് പറഞ്ഞു. അതെ സമയം പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി മാറിയിരിക്കുകയാണ് . കുടുംബ സമേതം ആസ്വദിക്കാവുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. നിതീഷ് സഹദേവും സാന്‍ജോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. നര്‍മ്മത്തിലൂടെ വളരെ ഗൗരവമേറിയ വിഷയങ്ങളും പങ്കുവയ്ക്കുന്നുണ്ട് ചിത്രം. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം മനസിലാക്കേണ്ടതിന്റെ പ്രാധാന്യവും പല കുടുംബങ്ങളിലേയും സ്വരചേര്‍ച്ച കുറവിന്റെ കാരണങ്ങളും ചിത്രം പങ്കുവയ്ക്കുന്നു. പൂര്‍ണമായി ഇമോഷണല്‍ ഡ്രാമയിലേക്ക് പോകാതെ ഗൗരവമുള്ള വിഷയങ്ങളെ സരസമായി അവതരിപ്പിച്ചിടത്താണ് ഫാലിമിയുടെ വിജയം. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തില്‍ എടുത്തുപറയേണ്ടത്. ജഗദീഷ്, മഞ്ജു പിള്ള എന്നിവരുടെ ഭാര്യഭര്‍തൃ വേഷങ്ങളും അവരുടെ മക്കളായി അഭിനയിച്ചിരിക്കുന്ന ബേസില്‍ ജോസഫ്, സന്ദീപ് പ്രദീപ് എന്നിവരുടെ കഥാപാത്രങ്ങളും ഏറെ മികച്ചുനിന്നു. ജഗദീഷിന്റെ അച്ഛനായി അഭിനയിച്ചിരിക്കുന്ന മീനരാജ് പള്ളുരുത്തിയുടെ പ്രകടനം തിയറ്ററുകളില്‍ ഒരേസമയം ചിരിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്തു. കുടുംബസമേതം ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ഗംഭീര സിനിമയാണ് ഫാലിമി.

 

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago