സച്ചിന്‍ പത്താം ക്ലാസ് തോറ്റതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പണ്ടേ ഞാന്‍ ആ സീന്‍ പിടിച്ചേനെയെന്ന് ബേസില്‍

ചെറുപ്പ കാലത്തെ തന്റെ ക്രിക്കറ്റ് മോഹങ്ങളെ കുറിച്ച് സംവിധായകന്‍ ബേസില്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണോട് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ക്രിക്കറ്റ് പ്ലെയര്‍ ആവാനുള്ള മോഹത്തെ കുറിച്ചാണ് ബേസില്‍ പറയുന്നത്.”ഭയങ്കര പ്ലെയര്‍ ആവണമെന്നായിരുന്നു ആഗ്രഹം. ക്രിക്കറ്റ് പ്ലെയറാവണം എന്നുള്ള ആഗ്രഹമൊക്കെയായിരുന്നു. അപ്പൊ വീട്ടുകാര്‍ എന്റെയടുത്ത് പറഞ്ഞു അനില്‍ കുംബ്ലെയെ കണ്ട് പഠിക്ക് എന്ന്. അനില്‍ കുംബ്ലെ കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ആണല്ലോ. കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആയിട്ട് ക്രിക്കറ്റ് കളിക്കാരന്‍ ആയതാണ്.’

”നീ ആദ്യം കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആവ്, എന്നിട്ട് ക്രിക്കറ്റ് കളിക്കാം എന്ന് വീട്ടുകാര് പറഞ്ഞു. സ്മാര്‍ട്ട് മൂവ് ആയിരുന്നു. എന്നാ പിന്നെ ശരി, കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആവാം എന്ന് വിചാരിച്ചാണ് എന്‍ജിനീയറിംഗിന് പോയത്. പക്ഷെ സച്ചിന്‍ പത്താം ക്ലാസ് തോറ്റതാണ് എന്ന കാര്യം പില്‍ക്കാലത്താണ് ഞാന്‍ മനസിലാക്കിയത്.’ അത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പണ്ടേ ഞാന്‍ ആ സീന്‍ പിടിച്ചേനെ” എന്നും ബേസില്‍ പങ്കുവെക്കുന്നു.

വണ്ടര്‍വാള്‍ മീഡിയ യൂട്യൂബ് ചാനലിന് വേണ്ടിയായിരുന്നു ബേസിലും സഞ്ജുവും തമ്മിലുള്ള അഭിമുഖം. ‘ഫണ്‍ ടൈംസ് വിത്ത് മിന്നല്‍ കോച്ച് ബേസില്‍ ജോസഫ്, സ്റ്റേ ട്യൂണ്‍ഡ് ഫോര്‍ സം ആക്ഷന്‍’ ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു സോഷ്യല്‍ മീഡയയില്‍ കുറിച്ചതിങ്ങനെയായിരുന്നു.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago