ഞാൻ ബോളിവുഡിൽ സിനിമ ചെയ്യാൻ പോകുന്നു എന്നാരു പറഞ്ഞു! ഹിന്ദിയൊക്കെ അറിയാം, ഞാൻ ഒരു പുലിയാണ്; ബേസിൽ 

Follow Us :

ബോളിവുഡില്‍ രണ്‍വീര്‍ സിംഗിനെ നായകനാക്കി ബേസില്‍ ജോസഫ് ശക്തിമാന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്.എന്നാൽ ഈ ചോദ്യത്തിന് ഉള്ള മറുപടിയുമായി എത്തുകയാണ് ബേസിൽ ജോസഫ്, തന്റെ പുതിയ ചിത്രം ഗുരുവായൂരമ്പലനടയിലിന്റെ പ്രൊമോഷൻ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്, ശക്തിമാന്‍ സിനിമയാണ് അടുത്തതായി ബേസില്‍ സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന തരത്തില്‍ റൂമറുകള്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് ‘എനിക്ക് അറിയില്ല’ എന്നാണ് ബേസിൽ പറഞ്ഞത്

ഞാന്‍ ബോളിവുഡില്‍ സിനിമ ചെയ്യാന്‍ പോണെന്ന് ആരു പറഞ്ഞു,  ഞാന്‍ പറഞ്ഞില്ലല്ലോ. അത് അവന്‍ വെറുതെ പറഞ്ഞതാണ്. ഹിന്ദി ഒക്കെ അറിയാം ഞാന്‍ ഹിന്ദി സുഗമ പരീക്ഷയ്‌ക്കൊക്കെ 100 മാര്‍ക്ക് ഒക്കെ വാങ്ങിയിട്ടുണ്ട്. പഴയ പുലിയാണ് ഞാന്‍. ഹിന്ദി സിനിമയൊക്കെ കാണുന്ന ഒരാളാണ് ഞാന്‍. ഞാന്‍ പണ്ട് ശക്തിമാന്‍ കണ്ടിട്ടുണ്ട് ബേസിൽ പറയുന്നു

ബേസിൽ ജോസഫും പൃഥ്‌വിരാജും ഒരുമിച്ചെത്തുന്ന ചിത്രമായ ഗുരുവായൂര്‍ അമ്പലനടയില്‍,തന്നെ സംബന്ധിച്ചിടത്തോളം ഒന്നും പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഗോദയുടെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് തന്നെ ദീപു ഗുരുവായൂര്‍ അമ്പല നടയില്‍ നെ ക്കുറിച്ചും അന്ന് പല ആര്‍ടിസ്റ്റ് കോമ്പിനേഷന്‍ വരുന്നതിനെക്കുറിച്ചും ഒക്കെ സംസാരിക്കാറുണ്ടായിരുന്നു, ജയ ജയ ജയ ജയ ഹേ കഴിഞ്ഞ് ഞാന്‍ ഫാലിമിയുടെ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇതിലേക്ക് ഇങ്ങനെ ഒരു സബ്ജക്ട് ഉണ്ടെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. അത് കേട്ടപ്പോള്‍ കൂടുതല്‍ എക്‌സൈറ്റ്‌മെന്റ് തോന്നിയിരുന്നു, കുറച്ച് ദിവസം കഴിഞ്ഞാണ് വിപിന്‍ വിളിച്ച് രാജുവേട്ടനാണ് മറ്റേ കാരക്ടര്‍ ചെയ്യുന്നത് എന്ന് പറഞ്ഞത്. അത് കൂടി കേട്ടപ്പോള്‍ താന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. താന്‍ ഒത്തിരി ആരാധിക്കുന്ന ഒരു ആളാണ് പൃഥ്വിരാജ് ബേസിൽ പറയുന്നു