ബോളിവുഡില്‍ രണ്‍വീര്‍ സിംഗിനെ നായകനാക്കി ബേസില്‍ ജോസഫ് ശക്തിമാന് എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്.എന്നാൽ ഈ ചോദ്യത്തിന് ഉള്ള മറുപടിയുമായി എത്തുകയാണ് ബേസിൽ ജോസഫ്, തന്റെ പുതിയ ചിത്രം ഗുരുവായൂരമ്പലനടയിലിന്റെ പ്രൊമോഷൻ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്, ശക്തിമാന് സിനിമയാണ് അടുത്തതായി ബേസില്‍ സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന തരത്തില്‍ റൂമറുകള്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് ‘എനിക്ക് അറിയില്ല’ എന്നാണ് ബേസിൽ പറഞ്ഞത്
ഞാന്‍ ബോളിവുഡില്‍ സിനിമ ചെയ്യാന്‍ പോണെന്ന് ആരു പറഞ്ഞു, ഞാന്‍ പറഞ്ഞില്ലല്ലോ. അത് അവന് വെറുതെ പറഞ്ഞതാണ്. ഹിന്ദി ഒക്കെ അറിയാം ഞാന്‍ ഹിന്ദി സുഗമ പരീക്ഷയ്ക്കൊക്കെ 100 മാര്‍ക്ക് ഒക്കെ വാങ്ങിയിട്ടുണ്ട്. പഴയ പുലിയാണ് ഞാന്‍. ഹിന്ദി സിനിമയൊക്കെ കാണുന്ന ഒരാളാണ് ഞാന്‍. ഞാന്‍ പണ്ട് ശക്തിമാന് കണ്ടിട്ടുണ്ട് ബേസിൽ പറയുന്നു
ബേസിൽ ജോസഫും പൃഥ്വിരാജും ഒരുമിച്ചെത്തുന്ന ചിത്രമായ ഗുരുവായൂര്‍ അമ്പലനടയില്‍,തന്നെ സംബന്ധിച്ചിടത്തോളം ഒന്നും പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഗോദയുടെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് തന്നെ ദീപു ഗുരുവായൂര്‍ അമ്പല നടയില്‍ നെ ക്കുറിച്ചും അന്ന് പല ആര്‍ടിസ്റ്റ് കോമ്പിനേഷന്‍ വരുന്നതിനെക്കുറിച്ചും ഒക്കെ സംസാരിക്കാറുണ്ടായിരുന്നു, ജയ ജയ ജയ ജയ ഹേ കഴിഞ്ഞ് ഞാന്‍ ഫാലിമിയുടെ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇതിലേക്ക് ഇങ്ങനെ ഒരു സബ്ജക്ട് ഉണ്ടെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. അത് കേട്ടപ്പോള്‍ കൂടുതല്‍ എക്സൈറ്റ്മെന്റ് തോന്നിയിരുന്നു, കുറച്ച് ദിവസം കഴിഞ്ഞാണ് വിപിന്‍ വിളിച്ച് രാജുവേട്ടനാണ് മറ്റേ കാരക്ടര്‍ ചെയ്യുന്നത് എന്ന് പറഞ്ഞത്. അത് കൂടി കേട്ടപ്പോള്‍ താന്‍ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. താന്‍ ഒത്തിരി ആരാധിക്കുന്ന ഒരു ആളാണ് പൃഥ്വിരാജ് ബേസിൽ പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…