‘അനിയത്തിയും ഭർത്താവും നൽകിയ നിരാശ’; അപർണ നായരുടെ മരണത്തെപ്പറ്റി മാധ്യമപ്രവർത്തകൻ

കുടുംബ പ്രേക്ഷകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടി അപര്‍ണ നായരുടെ മരണം.  താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാർത്ത സിനിമ സീരിയില്‍ മേഖലയിൽ  പലർക്കും ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു അപര്‍ണയുടെ ആത്മഹത്യ. സീരിയിലുകളിലൂടെയായിരുന്നു അപര്‍ണ ശ്രദ്ധിക്കപ്പെട്ടത്. വലിയ വാര്‍ത്തയായി മാറിയതായിരുന്നു അപര്‍ണയുടെ മരണം. പിന്നാലെ സ്വയം ജീവനൊടുക്കാന്‍ അപര്‍ണയെ പ്രേരിപ്പിച്ച കാരണം എന്തെന്ന അന്വേഷണവും ആരംഭിച്ചിരുന്നു. കുടുംബത്തിലെ പ്രശ്‌നങ്ങളാണ് മരണ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും അപർണ  വലിയ മാനസിക സംഘർഷങ്ങളിലൂടെ കടന്ന് പോയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അപർണയുടെ  ഇന്‍സ്റ്റഗ്രാമിലെ ചില പോസ്റ്റുകള്‍. ഇതിനിടെ ഇപ്പോഴിതാ അപര്‍ണയുടെ മരണത്തെക്കുറിച്ചുള്ള തമിഴ് നടനും  ബയില്‍വാന്‍ രംഗനാഥന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. വിവാദ പ്രസ്താവനകളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് രംഗനാഥന്‍.

താരങ്ങളെക്കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാതെ ഗോസിപ്പുകള്‍ എരിവും പുളിയും ചേര്‍ത്ത് പടച്ചു വിടുന്നയാളാണ് ബയില്‍വാൻ രംഗനാഥന്‍. അപര്‍ണയുടെ മരണത്തിന് കാരണം ഭര്‍ത്താവും സഹോദരിയും തമ്മിലുള്ള ബന്ധമാണെന്നാണ് ബയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. മലയാളത്തിലെ പ്രശസ്ത നടിയാണ് അപര്‍ണ നായർ . പല ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് പ്രശസ്തയായ നടി. കാണാന്‍ സുന്ദരിയാണ് എന്നും ബയിൽവാൻ രംഗനാഥൻ പറയുന്നു. അപർണ  സഞ്ജിത്ത് എന്നൊരാളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അപര്‍ണയ്‌ക്കൊപ്പമായിരുന്നു അവിവാഹിതയായ സഹോദരിയും കഴിഞ്ഞിരുന്നത്. അപര്‍ണ ഷൂട്ടിന് പോകുമ്പോഴെല്ലാം അപര്‍ണയുടെ സഹോദരിയും ഭര്‍ത്താവും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നാണു ബയിൽവാൻ രംഗനാഥൻ പറയുന്നത്. ഒരു നാള്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ രണ്ടു പേരേയും അപർണ  ഒരുമിച്ച് കണ്ടുവെന്നും   അപര്‍ണ ദേഷ്യപ്പെട്ടുവെന്നും ബയിൽവാൻ പറയുന്നു. ഇതോടെ അപർണ സഹോദരിയെ വഴക്ക് പറഞ്ഞു. ഇതോടെ അപര്‍ണയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ആ വിഷമത്തില്‍ ഭര്‍ത്താവ് ടോര്‍ച്ചര്‍ ചെയ്യുന്നുവെന്ന് കത്തെഴുതി വച്ച് അപര്‍ണ ആത്മഹത്യ ചെയ്തു. ഇപ്പോള്‍ അപര്‍ണയുടെ ഭര്‍ത്താവ് ജയിലില്‍ കമ്പി എണ്ണുകയാണെന്നും ബയില്‍വാന്‍ പറയുന്നു. തമിഴിലും ഇതുപോലെ ഒരാളുണ്ടായിരുന്നുവന്നു ബയിൽവാൻ രംഗനാഥൻ പറയുന്നുണ്ട്. ആ നടന്‍ മരിച്ചു പോയി എന്നും  വലിയ സംവിധായകനായിരുന്നുവെന്നുമൊക്കെ ബേയിൽവാൻ രംഗനാഥൻ പറയുന്നു. ശിവാജിയുടെ സിനിമയെല്ലാം സംവിധാനം ചെയ്തിട്ടുണ്ട്.

അയാളുടെ അച്ഛനും ചേട്ടനുമൊക്കെ വലിയ കോടീശ്വരനാണ്. സഹോദരനും സംവിധായകന്‍. സഹോദരന്റെ ഭാര്യയും നടിയാണ്. അയാള്‍ ഒരു നടിയെ വച്ചൊരു സിനിമ സംവിധാനം ചെയ്തു. അതിന് ദേശീയ പുരസ്‌കാരവും ലഭിച്ചുവെന്നും രംഗനാഥന്‍ പറയുന്നു. താൻ  ഒരു ദിവസം അഭിനയിച്ചതിന്റെ പ്രതിഫലം വാങ്ങാന്‍ ആ സംവിധായകന്റെ  ഓഫീസില്‍ ചെന്നുവെന്നും  കതക് തുറന്നതും സംവിധായകനും നടിയുടെ അനിയത്തിയും അവിടെ ഉണ്ടായിരുന്നുവെന്നും ഇയാൾ പറയുന്നു. നടിയുടെ അനിയത്തിയും  പിന്നീട്  അഭിനയിക്കാൻ തുടങ്ങിയെന്നും കൂട്ടിച്ചേർത്തു. പക്ഷെ താൻ  അയാളുടെ പേര് പറയില്ല എന്നും  അദ്ദേഹം മരിച്ചുപോയെന്നും  പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ വേറൊരു നടനെ വിവാഹം കഴിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തുവെന്നും  ബയിൽവാൻരംഗനാഥൻ പറയുന്നു. അതേസമയം, ഭര്‍ത്താവിന്റെ സ്ഥിരം മദ്യപാനവും ദാമ്പത്യ പ്രശ്‌നങ്ങളുമാണ് അപര്‍ണയെ ത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അപര്‍ണ കുറച്ചുനാളുകള്‍ക്ക് മുന്‍പ് അഭിനയം നിര്‍ത്തി സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ആയി ജോലിനോക്കിയിരുന്നു. ഭര്‍ത്താവിന് താല്‍പര്യമില്ലാത്തതിനാലാണ് അഭിനയ ജീവിതം അവസാനിപ്പിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. മരിക്കുന്നതിന്റെ മുമ്പ് അപര്‍ണ അമ്മയെ വിളിച്ചിരുന്നു. ഭര്‍ത്താവ് വിചാരിച്ചിരുന്നുവെങ്കില്‍ മകളെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അപര്‍ണയുടെ അമ്മ പറഞ്ഞിരുന്നു

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago