നല്ല മുട്ടന്‍ പണി കിട്ടി… ആശുപത്രിക്കിടക്കയില്‍ നിന്നും ബീന ആന്റണി!! പ്രാര്‍ഥനയോടെ ആരാധകര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് ബീന ആന്റണി. മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ബീന. സീരിയലിലൂടെ അഭിനയലോകത്തെത്തിയ താരം മിനിസ്‌ക്രീനില്‍ തന്നെയാണ് കൂടുതലും ശ്രദ്ധിക്കുന്നത്. ഭര്‍ത്താവ് മനോജും മിനിസ്‌ക്രീനിലെതാരമാണ്. ഇരുവരും സ്‌ക്രീനിലും ഒരുമിച്ച് എത്താറുണ്ട്.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് ബീനയും മനോജും. എല്ലാ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട് താരങ്ങള്‍. അത്തരത്തില്‍ ബീന പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോ ആണ് ബീന ആന്റണി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

നല്ല മുട്ടന്‍ പണി കിട്ടി. ചേച്ചി, ന്യൂമോണിയ ആയിരിക്കും എന്ന് പലരും എനിക്ക് കമന്റ് ചെയ്തിരുന്നു. അപ്പോഴേ ഞാന്‍ അയ്യോ എന്ന് പറഞ്ഞു. കാരണം ഒരിക്കല്‍ ന്യൂമോണിയ വന്ന ദിവസങ്ങള്‍ തന്നെ ആലോചിക്കുമ്പോള്‍, ഭീകരമായിരുന്നു എന്ന് താരം പറയുന്നു.

എന്തായാലും താരത്തിന് ഇപ്പോള്‍ വീണ്ടും ന്യൂമോണിയ വില്ലന്‍ പിടികൂടിയിരിക്കുകയാണ്. അഞ്ച് ദിവസം റെസ്റ്റ് ആണ്. വലിയ കുഴപ്പമൊന്നും ഇല്ല. സ്വയം കുറച്ചു നാള്‍ ആന്റിബയോട്ടിക്സ് എടുത്തിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ആശുപത്രിയില്‍ വന്നത്. ടെസ്റ്റ് ചെയ്ത് നോക്കിയതാണ്. ഉടനെ പ്രശ്നം ആണെന്ന് പറഞ്ഞ് അഡ്മിറ്റ് ചെയ്തു-എന്നാണ് ബീന പറയുന്നു.

ഇപ്പോഴത്തെ ചുമ ആരും അങ്ങനെ നിസാരമായി കാണരുത് എന്നും താരം മുന്നറിയിപ്പായി ആരാധകരോട് പറയുന്നു. സ്വയം പൊടികൈകള്‍ പരീക്ഷിക്കാന്‍ നില്‍ക്കരുത്. വേഗം തന്നെ ഡോക്ടറെ കാണണമെന്നും ബീന പറയുന്നു. സി ടി സ്‌കാന്‍ എടുത്തപ്പോഴാണ് ന്യൂമോണിയയാണെന്ന് അറിഞ്ഞത്. എല്ലാവരും ശ്രദ്ധയോടെ ഇരിക്കണം എന്നും താരം പറയുന്നു.

Anu