മിനിസ്ക്രീനിൽ ഏറെ സജീവമായ താരമാണ് ബീന ആന്റണി. നിരവധി പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് മനോജ് നായരും ബീന ആന്റണിയും. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന ദമ്പതികൾ ആണ് ഇവർ. അഭിനയത്തിൽ മാത്രമല്ല, റിയാലിറ്റി ഷോകളിലും ഗേമുകളിലും എല്ലാം ഇവർ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. പതിനെട്ട് വർഷങ്ങൾ കൊണ്ട് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകുന്ന ഇവരുടെ ദാമ്പത്യം മാതൃകപരമാണു. ഇരുവരും ഒന്നിച്ച് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് നാളുകൾ ആയി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് മനോജ്.
സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ ദിവസമാണ് തനിക് ന്യുമോണിയ ബാധിച്ച കാര്യം ബീന ആന്റണി ആരാധകരുമായി പങ്കുവെച്ചത്. കുറച്ച് നാളുകൾക്കു മുൻപ് തനിക് രോഗം വന്നിരുന്നു എങ്കിലും താൻ അത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല എന്നും അത് കൊണ്ട് താനെ ഇപ്പോൾ വീണ്ടും തനിക്ക് രോഗം പിടിപെട്ടിരിക്കുകയാണ് എന്നുമാണ് ബീന പറഞ്ഞത്. എന്നാൽ അതിനു പിന്നാലെ ഇപ്പോൾ ഒരു റീൽസുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരം. തനിക് ഏറെ ഇഷ്ട്ടപെട്ട ഗാനത്തിനൊപ്പമാണ് ബീന ആന്റണി റീൽസ് ചെയ്തിരിക്കുന്നത്.
എക്സ് റേ റിസല്‍ട്ട് ബെറ്ററായതിന്റെ സന്തോഷത്തിലാണ്. ചരിത്രത്തിലാദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റല്‍ ബെഡില്‍ നിന്നും റീല്‍ ഇടുന്നത്. അങ്ങനെയും വേണമല്ലോ, സ്ട്രയ്ന്‍ ഒന്നും എടുത്തില്ലട്ടോ. ഇവിടെ ബോറടിക്കുന്നുണ്ട്. ഒരു ആശ്വാസത്തിന് വേണ്ടി ചെയ്തതാണ് ഈ റീൽസ് എന്നാണ് ബീന ആന്റണി തന്റെ വീഡിയോയ്ക്ക് പങ്കുവെച്ചിരിക്കുന്ന കാപ്ഷൻ. ഈ അവസ്ഥയെയും ആസ്വദിക്കാനും നർമം ചാലിച്ച് പറയാനും കഴിയുന്നത് ഒരു കഴിവ് തന്നെ ആണ് എന്നാണ് ആരാധകരും പറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…