കുഞ്ഞുണ്ണി മാഷും ബര്‍മുഡയിലുണ്ട്..! പോസ്റ്റ് പങ്കുവെച്ച് ഷെയ്ന്‍ നിഗം!

ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങാനുള്ള സിനിമയാണ് ബര്‍മുഡ. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. നടന്‍ ഷെയ്ന്‍ നിഗം തന്നെയാണ് ഇത് തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. കുഞ്ഞുണ്ണിമാഷും ബര്‍മുഡയിലുണ്ട് എന്ന് കുറിച്ചാണ് ഒരു വീഡിയോ നടന്‍ പുറത്ത് വിട്ടിരിക്കുന്നത്. കുഞ്ഞുണ്ണി മാഷിന്റെ ‘ഒരു ചെറിയ മരം അതിലൊരു വലിയ വനം അതാണെന്റെ മനം’ എന്ന കവിതാഭാഗം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്.

first look poster of Shane Nigam’s Bermuda

ഞങ്ങളുടെ സിനിമയ്ക്ക് ഇതിലപ്പുറം ഒരു അടയാളപ്പെടുത്തലില്ല ആ വലിയ ചിന്തകന് ഓര്‍മ്മ പ്രമാണങ്ങള്‍.. ഈ വരികള്‍ നല്‍കിയ ഡിസി ബുക്ക്‌സിനും ഹൃദയം നിറഞ്ഞ നന്ദി.. എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒന്നില്‍ അധികം തവണ റീലിസ് തീയതിയില്‍ മാറ്റം വരുത്തിയ ചിത്രമാണ് ബര്‍മുഡ. കോമഡി എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് ഷെയ്ന്‍ നിഗത്തിന് ഒപ്പം മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

സിനിമയുടെ പോസ്റ്റും ഗാനങ്ങളും മറ്റ് അനുബന്ധ വീഡിയോ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കശ്മീരി നടി ഷെയ്‌ലീ കൃഷന്‍ ആണ് ബര്‍മൂഡയില്‍ ഷെയ്ന്‍ നിഗത്തിന്റെ നായികയായി എത്തുന്നത്. രാജീവ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഇന്ദുഗോപന്‍ ഒരു പരാതിയുമായി എത്തുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് ചിത്രം പറയുക.

ഷെയ്‌നിനും വിനയ് ഫോര്‍ട്ടിനും ഒപ്പം ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അഭിനയിച്ച് എത്തുന്നു.

B4blaze News Desk

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

7 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

7 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

7 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

7 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

19 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

20 hours ago