ആദ്യ തിങ്കളാഴ്ച്ച തന്നെ ബോക്സ്ഓഫീസിൽ മികച്ച കളക്ഷൻ! അങ്ങനെ ആ കടമ്പയും കടന്നു ‘ടർബോ’ 

Follow Us :

റിലീസായി മികച്ച പ്രതികരണമുണ്ടാകുമ്പോഴും ഒരു സിനിമ  ആദ്യ തിങ്കളാഴ്‍ചയില്‍ ബോക്സ് ഓഫീസില്‍ മികച്ച  കളക്ഷൻ നേടുന്നന്നത് തന്നെ വിജയത്തിൻെറ ഘടകമാണ്. എന്നാൽ ആ വിജയത്തിന്റെ കടമ്പ കടന്നിരിക്കുകയാണ് മമ്മൂട്ടി ചിത്രമായ ടർബോ, ഇപ്പോള്‍ ബോക്‌സഫോസീല്‍ ഒരേസമയം മൂന്ന് സിനിമകളാണ് മികച്ച നേട്ടം കൈവരിക്കുന്നത്. മമ്മൂട്ടിയുടെ ടര്‍ബോ,പൃഥ്വിരാജ, ബേസിൽ ജോസഫ് എന്നിവരുടെ ഗുരുവായൂര്‍ അമ്പലനടയില്‍,ആസിഫ് അലി ബിജു മേനോൻ എന്നിവരുടെ  തലവന്‍ എന്നീ ചിത്രങ്ങളാണ് ഒരേസമയം ഹൗസ്ഫുള്‍ ഷോകളുമായി കുതിക്കുന്നത്.

ടര്‍ബോ വീക്കെന്‍ഡില്‍ തന്നെ 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു, ഗുരുവായൂരമ്പലനടയിൽ ഇതിനോടകം ബ്ലോക്ബസ്റ്റര്‍ സ്റ്റാറ്റസ് നേടി കഴിഞ്ഞു, അതുപോലെ തലവനും ഹിറ്റിലേക്ക് കുതിക്കുകയാണ്, അതേസമയം ടര്‍ബോ നിര്‍ണായക ദിനമായ ആദ്യ തിങ്കളാഴ്ച്ച ടെസ്റ്റ് പാസായിരിക്കുകയാണ്. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്

ഈ വർഷത്തെ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മികച്ച കളക്ഷന്‍ തന്നെയാണ് ടര്‍ബോയ്ക്ക് ലെറ്റ്  നൈറ്റ് ഷോകള്‍ അടക്കം ട്രാക്ക് ചെയ്തപ്പോള്‍ തിങ്കളാഴ്ച്ച ലഭിച്ചിരിക്കുന്നതെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്മാര്  റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് മമ്മൂട്ടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആരാധകർക്കും  ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.   മമ്മൂട്ടി കമ്പനിയുടെ മറ്റൊരു ചിത്രം കൂടിയാണ് വലിയൊരു ഹിറ്റിലേക്ക് പോവാന്‍ ഒരുങ്ങുന്നത്.52.11 കോടി രൂപയാണ് ടർബോ വെറും നാല് ദിവസം കൊണ്ട് നേടിയത്