വിവാദങ്ങള്‍ ഒരിക്കല്‍ തന്നെ പിടികൂടി എങ്കിലും അതൊരിക്കലും തന്റെ അഭിനയകലയെ ബാധിച്ചിരുന്നില്ല. പറഞ്ഞു വരുന്നത് നടന് ഷൈന്‍ ടോം ചാക്കോയെ കുറിച്ചാണ്. ഒരിടയ്ക്ക് ഒരു കേസില്‍പെട്ട് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന നടനാണ് ഷൈന്‍. അത് തന്റെ അഭിനയ ജീവിതത്തെ ബാധിക്കുമോ എന്ന് താരം ഭയപ്പെട്ടിരുന്നു. ഇതേകുറിച്ച് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ മലയാളത്തിലെ യുവതാരനിരയില്‍ പ്രധാനികളിലൊരാളായി ഷൈന്‍ ടോം ചാക്കോ മുന്നേറുകയാണ്. അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന് ഭദ്രന് പറഞ്ഞ് വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ഭദ്രന് ഷൈന്‍ ടോം ചാക്കോ എന്ന നടനെ കുറിച്ച് പ്രശംസിച്ച് പറഞ്ഞിരിക്കുന്നത്. കുറുപ്പിലെ ഷൈനിന്റെ പ്രകടനത്തെ അഭിനന്ദിച്ചുള്ള കുറിപ്പ് വൈറലായി. കുറുപ്പിലെ ഫോട്ടോയും അദ്ദേഹം പോസ്റ്റിനൊപ്പമായി പങ്കുവെച്ചിട്ടുണ്ട്.
മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന് ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്മാന് ആയി ഇരിക്കെ, ഏറെ സിനിമകള്‍ കാണുകയുണ്ടായി. പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേര്‍ന്ന് നില്‍ക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, എ ജെനുവിന് ആക്ടര്‍ വില്‍ ഫോം. ഇയാള്‍ ഇക്കാര്യത്തില്‍ സമര്‍ത്ഥനാണ്, എന്ന് ഭദ്രന് ഷൈനിനെ കുറിച്ച് കുറിയ്ക്കുന്നു. ഈ അഭിനന്ദനത്തില്‍ നന്ദി അറിയിച്ച് ഷൈനും അദ്ദേഹത്തിന് മറുപടി അയച്ചിട്ടുണ്ട്. ഭദ്രന്റെ കുറിപ്പിന് താഴെ കമന്റുമായി ഷൈന്‍ എത്തിയിരുന്നു. താങ്ക് യൂ സോമച്ച് സാര്‍, ഇറ്റ് മീന്‍സ് എ ലോട്ട് എന്നായിരുന്നു മറുപടി.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…