‘ഹായ് ഷെയ്ന്‍, നിനക്ക് എതിര് നീ മാത്രമേയുള്ളൂ…’ ഭദ്രന്‍

രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗം നായകനായെത്തിയ ഭൂതകാലത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, രേവതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സോണി ലൈവില്‍ റിലീസ് ചെയ്ത ചിത്രത്തെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തേയും ഷെയ്ന്‍ നിഗത്തേയും പ്രശംസിച്ചു കൊണ്ട് സംവിധായകന്‍ ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

‘ഭൂതകാലം ‘ ഒരു പക്ഷേ, നമ്മളോരോരുത്തരുടെയും തനിയാവര്‍ത്തനം തന്നെ. അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലുംപെടാത്ത ഒരു നല്ല ചലച്ചിത്രം. മാനസികവിഭ്രാന്തിയില്‍ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഒരു വിധവയും അവരുടെ മകനും മുത്തശ്ശിയും അടങ്ങിയ ഒരു കൊച്ച് വീട്. എങ്ങുമെത്താതെ നില്‍ക്കുന്ന മകനെ കാണുമ്പോള്‍ ഉണ്ടാകുന്ന അമ്മയുടെ ആശങ്കകളും സംഘര്‍ഷങ്ങളും അമ്മയെന്ന വികാരത്തെ സങ്കീര്‍ണമാക്കി. മുത്തശ്ശിയുടെ മരണം മകന്റെ മനസ്സില്‍ വി ഹ്വല ചിത്രങ്ങളായി രൂപപ്പെടാന്‍ തുടങ്ങി. ദുര്‍മരണങ്ങള്‍ സംഭവിച്ചിട്ടുള്ള ഒരു വീട്ടില്‍ ദുര്‍ബലമനസുകള്‍ വന്ന് ചേക്കേറുമ്പോള്‍ അവിടെ അവര്‍ കാണുന്ന കാഴ്ചകളില്‍ ഒരു സത്യസന്ധത ഉണ്ടായിരുന്നു. കാണിയുടെ കാഴ്ച വട്ടത്തില്‍ നിന്നും ഒരു ഫ്രെയിം പോലും അടര്‍ത്തി മാറ്റാന്‍ പറ്റാത്ത വിധം കോര്‍ത്ത് കോര്‍ത്ത് ഒരു ചങ്ങല പോലെ പിടിവിടാതെ രാഹുല്‍ സൂക്ഷ്മതയോടെ കൊണ്ടു നടന്നു. Congrats…
ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രം. ഭൂതകാലത്തിലെ ഷെയ്‌നിന്റെ ‘വിനു ‘ കൊടിമരം പോലെ ഉയര്‍ന്നു നിന്നു, ഇളക്കം തട്ടാതെ…
ഞാന്‍ സ്റ്റേറ്റ് അവാര്‍ഡില്‍ കണ്ട ‘വെയിലി’ലെ ഇതുപോലെ പ്രകാശിപ്പിക്കാന്‍ കഴിയാതെ പോയ ഒരമ്മയുടെ സ്‌നേഹത്തിന്റെ മുന്‍പില്‍ പതറുകയും ഇടറുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അന്നും എന്റെ കണ്ണുകള്‍ ചുവന്നിരുന്നു.ഇന്നും, ഈ സിനിമ കണ്ടപ്പോഴും.
‘ എന്റെ പ്രശ്‌നം എന്താണെന്ന് അമ്മക്കറിയോ?
ഞാന്‍ സ്‌നേഹിക്കുന്നവര്‍ എന്നെ മനസിലാക്കാതെ ദൂരത്ത് നില്‍ക്കുന്നത് കാണുമ്പോള്‍…….. ‘
ആ പറച്ചില്‍ വെയിലില്‍ നിന്നും ഒത്തിരി ഒത്തിരി മാറ്റി നിര്‍ത്തിയ ഒരു രസക്കൂട്ട് കാണിച്ചു തന്നു.
ഹായ് ഷെയ്ന്‍, നിനക്ക് എതിര് നീ മാത്രമേയുള്ളൂ…
Keep going…
രേവതിയുടെ കരിയറിലെ ‘ ആശ ‘ യെ തിളക്കം കെടാതെ സൂക്ഷിച്ചു.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

5 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago