അത്തരം കമന്റുകള്‍ അലോസരപ്പെടുത്താതിരുന്നില്ല! ഈ വാര്‍ത്ത എല്ലാവരും ഒന്ന് ഷെയര്‍ ചെയ്യണം..!! – ഭദ്രന്‍

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് സ്ഫടികം. പുതിയ സാങ്കേതിക മികവില്‍ സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തുമെന്ന വിവരം പുറത്തുവന്നതോടെ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഭദ്രന്റെ ഏറ്റവും പുതിയ ഫേസ്ുബക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല ‘എന്ന പാട്ട് റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി…

എന്നാല്‍ അത് ഏത് തരത്തിലുള്ള റീ മാസ്റ്ററിംഗ് ആണ് ചെയ്തത് എന്ന് അറിയില്ലെന്നും ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ലെന്നും സംവിധായകന്‍ പറയുന്നു. അതേ രൂപത്തില്‍ സിനിമ കണ്ടാല്‍ കൊള്ളാം എന്നുള്ള കമെന്റുകള്‍ തന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല. എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സിനിമ റീമാസ്റ്ററിംഗ് ചെയ്ത് എത്രയും പെട്ടെന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് താനും മറ്റ് അണിയറ പ്രവര്‍ത്തകരും എന്നും അതുകൊണ്ട് ഈ വാര്‍ത്ത എല്ലാവരും ഒന്ന് ഷെയര്‍ ചെയ്യണം എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു..

കുറിപ്പിന്റെ പൂര്‍ണൂപം വായിക്കാം..
എന്നെ സ്‌നേഹിക്കുന്ന,സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂര്‍വ്വം ഒരു കാര്യം അറിയിക്കട്ടെ…. സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല ‘എന്ന പാട്ട് remaster ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി… അതിന്റെ കീഴെ ചേര്‍ത്തിരിക്കുന്ന ആരാധകരുടെ exciting ആയുള്ള കമന്റുകളും കണ്ടു. സന്തോഷം അത് ഏത് തരത്തിലുള്ള remastering ആണ് അവര്‍ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല.. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല…അതേ രൂപത്തില്‍ സിനിമ കണ്ടാല്‍ കൊള്ളാം എന്നുള്ള കമെന്റുകള്‍ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല..

ഞാന്‍ കൂടി ഉള്‍പ്പെട്ട Geometrics Film House എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്‌നിക്കല്‍ എക്‌സലെന്‍സിയിലും അതിന്റെ ഒറിജിനല്‍ നെഗറ്റീവില്‍ നിന്നുള്ള perfect remastering പ്രൊഡ്യൂസര്‍ R. മോഹനില്‍ നിന്ന് വാങ്ങി തിയേറ്ററില്‍ എത്തിക്കാനുള്ള അവസാന പണിപ്പുരയില്‍ ആണ്. Chennai, 4frames sound കമ്പനിയില്‍ അതിന്റെ 4k atmos മിക്‌സിങ്ങും interesting ആയുള്ള ആഡ് ഓണുകളും ചേര്‍ത്ത് കൊണ്ട് തിയേറ്റര്‍ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്.. ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്താല്‍ നല്ലതായിരുന്നു… സ്‌നേഹത്തോടെ.. ഭദ്രന്‍

Sreekumar

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

5 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago