ഹനുമാന് സീറ്റില്ല ഭഗവാൻ ദാസന്റെ രാമരാജ്യം കാണാൻ നിങ്ങൾ തന്നെ വരണം

ഭഗവാൻ ദാസന്‍റെ രാമരാജ്യം. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ഭഗവാൻ ദാസന്‍റെ രാമരാജ്യം’. റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നിതാ ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുന്നു.ഈ അവസരത്തിൽ സിനിമയുടെ പ്രമോഷൻ പോസ്റ്റർ ആണ് ശ്രദ്ധനേടുന്നത്.പോസ്റ്റർ വാചകം ഇങ്ങനെയാണ് ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം’, പത്രങ്ങളിൽ വന്ന പോസ്റ്റർ സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. പരസ്യവാചകം പൊളിച്ചു.. പരസ്യ വാചകം കൊള്ളാം, എന്നിങ്ങനെയാണ് കമന്റുകൾ. രാം ഔട്ട് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം ആദിപുരുഷൈന്റെ പ്രൊമോഷൻ സമയത്ത അണിയറ പ്രവർത്തകർ മുന്നോട് വെച്ചത് സിനിമ കാൻ ഹനുമാണുണ്ടാകും ഹനുമാന് വേണ്ടി ഒരു സെറ്റ് ഒഴിച്ചിടും എന്നൊക്കെയായിരുന്നു. ശേഷം തീയേറ്ററുകളിൽ സെറ്റ് ഒഴിച്ചിടുക മാത്രമല്ല പൂജയും അഭിഷേകങ്ങളുമൊക്കെ നടന്നു. അപ്പോഴൊക്കെ വലിയ രീതിയിലുള്ള വിമർശനമായിരുന്നു റാം ഔട്ട് നേരിട്ടത്.

 

അതെ സമയം മലയാളത്തിൽ നേരത്തെ “ന്ന താൻ കേസു കൊട്” എന്ന ചിത്രത്തിലെ  തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേഎന്ന പരസ്യ വാചകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 80കളിൽ അവതരിപ്പിച്ചിരുന്ന പ്രശസ്‌തമായ ബാലെ വീണ്ടും അവതരിപ്പിക്കുന്നതാണ്‌ ഭഗവാൻ ദാസന്‍റെ രാമരാജ്യം സിനിമയുടെ ഇതിവൃത്തം. നിലവിലെ ഇന്ത്യൻ രാഷ്‌ട്രീയ സാഹചര്യം മുൻനിർത്തിയാണ്‌ സിനിമ ഒരുക്കിയിട്ടുള്ളത്‌. സംഘപരിവാറിനെ വിമർശിക്കുന്ന രംഗങ്ങൾ സ്വഭാവികമായും സിനിമയിലുണ്ട്‌. ഇതു സെൻസർ ബോർഡിനെ ചൊടിപ്പിക്കുകയും ചെയ്തു . പ്രതീക്ഷിക്കാത്ത ഇടങ്ങളിലൊക്കെ സെൻസർ ബോർഡ് കട്ട് ചെയ്തിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകർ പറഞ്ഞത്.അക്ഷയ് രാധാകൃഷ്ണൻ നന്ദന രാജൻ ടി.ജി. രവി, ഇർഷാദ് അലി എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂരാണ്.

 

Revathy