കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്

Follow Us :

എല്ലാ മനുഷ്യരെയും പോലെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും വളരെ ആഗ്രഹിച്ച് തിരുവനന്തപുരത്ത് ഒരു വീടുവെച്ചു. എന്നാലിപ്പോൾ താന്‍ ആഗ്രഹിച്ച് പണിത ആ വീട് വില്‍ക്കേണ്ടി വരികയും അത് വാങ്ങിയവര്‍ അത് പൊളിക്കുന്നത് കാണേണ്ടി വരികയും ചെയ്തതിന്റെ ദുഖം പങ്കുവഖികയാണ് ഭാഗ്യലക്ഷ്മി. സ്വരം എന്ന പേരില്‍ തിരുവനന്തപുരത്ത് നിര്‍മ്മിച്ച വീടിന്റെ അവസ്ഥ പറഞ്ഞു കൊണ്ടുള്ള വീഡിയോയാണ് ഭാഗ്യലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. വീട് പണിയാന്‍ എടുത്ത അധ്വാനത്തെ കുറിച്ചും അത് വിട്ട് ഇറങ്ങേണ്ടി വന്നതിനെ കുറിച്ചുമാണ് ഭാഗ്യലക്ഷ്മി പറയുന്നത്. വീടു പണിത് ഗൃഹപ്രവേശം നടത്തുന്നതും വര്‍ഷങ്ങള്‍ക്ക് ശേഷം ആ വീടു പൊളിക്കുന്നതുമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയാണ് ഭാഗ്യലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മലയാളിക്ക് യാതൊരു മുഖവുരയും ആവിശ്യമില്ലാത്ത ശബ്ദമാണ് ഭാഗ്യലക്ഷ്മിയുടെത്. നിരവധി സിനിമകളില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായി തിളങ്ങിയ ഭാഗ്യലക്ഷ്മി നടിയായും സാമൂഹ്യപ്രവര്‍ത്തകയായും എല്ലാം ഇപ്പോൾ പൊതുമണ്ഡലത്തില്‍ സജീവമാണ്.

സ്വകാര്യമായ ഒരു ദു:ഖം പങ്കിടുകയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇപ്പോള്‍ ഭാഗ്യ ലക്ഷ്മി. തിരുവനന്തപുരത്ത് സ്വന്തം അദ്ധ്വാനത്തില്‍ ആദ്യമായി വച്ച വീട് പിന്നീട് ഭാഗ്യലക്ഷ്മി വിറ്റിരുന്നു. ഇത് വാങ്ങിയ വ്യക്തികള്‍ പൊളിക്കുന്നു എന്നതാണ് ഭാഗ്യ ലക്ഷ്മി പങ്കുവയ്ക്കുന്നത്. സ്വരം എന്നാണ് ഭാഗ്യലക്ഷ്മിയുടെ വീടിന്‍റെ പേര്. വീടിന്‍റെ പല അവസ്ഥയിലുള്ള ചിത്രങ്ങളും ഇപ്പോള്‍ പൊളിക്കുന്നതിന്‍റെയും ദൃശ്യങ്ങളും ചേർത്ത്ഭാ ഗ്യലക്ഷ്മിയുടെ വോയ്സ് ഓവറോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1985 ല്‍ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോള്‍ ഒരു ഒറ്റമുറിയിലേക്കാണ് കയറി ചെന്നത്. അന്ന് മനസില്‍ തോന്നിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. അങ്ങനെ എന്‍റെ ശബ്ദംകൊണ്ട് അദ്ധ്വാനിച്ച് ഞാനൊരു വീട് പണിത് തുടങ്ങി. ആ വീട്ടില്‍ താമസിച്ച് തുടങ്ങിയപ്പോള്‍ എന്തോ ഈ വീട്ടില്‍ അധികകാലം താമസിക്കില്ലെന്നൊരു തോന്നല്‍ എന്‍റെ ഉള്ളില്‍ വന്നുകൊണ്ടിരുന്നു. 2000ത്തില്‍ ഞാന്‍ അവിടെ നിന്നും പടിയിറങ്ങി. 2020 ല്‍ ഞാന്‍ അങ്ങോട്ട് കയറി ചെന്നപ്പോള്‍ ആ വീട്ടില്‍ താമസിക്കാന്‍ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്‍റെ മക്കള്‍ക്കും തോന്നിയില്ല.

അങ്ങനെ ഞങ്ങള്‍ വീട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. വീട് സ്വന്തമാക്കിയആള്‍ അത് പൊളിക്കുന്നത് കണ്ടപ്പോള്‍ മനസില്‍ എവിടെയോ വിങ്ങല്‍ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു” വോയിസ് ഓവറില്‍ ഭാഗ്യലക്ഷ്മി പറയുന്നു. കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല. പിന്നെ ഒട്ടും ആലോചിച്ചില്ല.സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്- എന്നാണ് വീഡിയോയുടെ ക്യാപ്ഷനായി ഭാഗ്യലക്ഷ്മി നല്‍കിയിരിക്കുന്നത്. നിരവധിപേരാണ് ഭാഗ്യലക്ഷ്മിയുടെ സങ്കടത്തിൽ പങ്കുചേരാനും ആശ്വാസ വാക്കുകൾ കുറിക്കാനും എത്തുന്നത്. അതേസമയം മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. ബിഗ്‌ബോസ് മലയാളം സീസൺ മൂന്ന് മത്സരാർത്ഥിയുമായിരുന്നു ഭാഗ്യലക്ഷ്മി.

ഡബ്ബിങ് മേഖലയിലാണ് താരം ഏറെ ഉയരങ്ങൾ കീഴടക്കിയത്. നിരവധി നായികമാരാണ് മലയാള സിനിമയിൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദം കൊണ്ട് ഉയർന്ന് വന്നത്. 1978ൽ ജെ.വില്യംസിന്റെ മദാലസയിലും 1980ൽ ഭരതന്റെ ചാമരത്തിലുംഭാഗ്യലക്ഷ്മി അഭിനയിച്ചിരുന്നു. തുടർന്ന് 1980ൽ സൂര്യദാഹത്തിലും 1981ൽ മനസിന്റെ തീർത്ഥയാത്രയിലും ദേവന്റെ നായികയായും 1982ൽ തായമ്പകയിൽ മുകേഷിന്റെ നായികയായും അഭിനയിച്ചെങ്കിലും തന്റെ തന്നെ താല്പര്യക്കുറവുകൊണ്ട് അഭിനയം ഉപേക്ഷിച്ച് ഡബ്ബിങ്ങ് മേഖലയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഭാ​ഗ്യലക്ഷ്മി. പത്ത് വയസുള്ളപ്പോഴാണ് ഡബ്ബിങിലേക്ക് ഭാ​ഗ്യലക്ഷ്മി വരുന്നത്. തൊണ്ണൂറുകളിൽ ഉർവശിക്ക് ശബ്ദം നൽകിയാണ് ഭാ​ഗ്യലക്ഷ്മിയുടെ സ്വരം മലയാളികളുടെ ഉള്ളുതൊട്ടത്‌.