മക്കളുള്ള സ്ത്രീയുടെ പ്രണയം ഒരിക്കലും നമ്മുടെ സമൂഹം അംഗീകരിക്കില്ല!

ഏറെ സംഭവ ബഹുലമായ കഥകളുമായി ബിഗ്‌ബോസ് മുന്നോട്ട്പോകുകയാണ് , ആർക്കും അത്ര സുപരിചിതർ അല്ലാത്ത വ്യക്തികളാണ് ബിഗ്‌ബോസിൽ എത്തിയത്, എന്നാൽ ഇപ്പോൾ എല്ലാവരെയും കേരളക്കര അറിയാൻ തുടങ്ങിയിരിക്കുകയാണ്, എന്നാല്‍ ഓരോരുത്തരും ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന കാര്യത്തില്‍ സംശയമില്ല. ആദ്യത്തെ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍സി ടാസ്‌കില്‍ വിജയിച്ച് ഈ സീസണിലെ ആദ്യ മത്സരാര്‍ഥിയായത് ഭാഗ്യലക്ഷ്മിയായിരുന്നു. ലക്ഷ്മി ജയനുമായിട്ടുള്ള മത്സരത്തില്‍ നിന്നും മറ്റ് മത്സരാര്‍ഥികളുടെ എല്ലാം താല്‍പര്യ പ്രകാരമാണ് ഭാഗ്യലക്ഷ്മിയ്ക്ക് ആദ്യത്തെ അവസരം ലഭിച്ചത്. ഇപ്പോൾ ആദ്യപ്രണയത്തെ കുറിച്ച് സംസാരിക്കാൻ ബിഗ് ബോസ് ആവിശ്യപെട്ടതിനെ തുടർന്ന് മത്സരാർത്ഥികൾ എല്ലാം തന്റെ ആദ്യ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നു. ഭാഗ്യലക്ഷ്മിയും തന്റെ ആദ്യ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നു. ഭാഗ്യലക്ഷ്മി പറയുന്നത് ഇങ്ങനെ,

ഇവിടെയുള്ള മറ്റു മത്സരാർത്ഥികളെ പോലെ യൗവന കാലത്ത് ഉണ്ടായ പ്രണയം അല്ല എന്റേത്. എന്റെ ആദ്യ പ്രണയം ഉണ്ടാകുന്നത് എനിക്ക് നാൽപ്പത് വയസ്സുള്ളപ്പോൾ ആണ്. യൗവന കാലത്തിൽ അതിനൊന്നും എനിക്ക് സമയം ഇല്ലായിരുന്നു. കാരണം എന്നെ സംബന്ധിച്ചിടത്തോളം എന്റെ യൗവ്വനകാലം പോരാട്ടം നിറഞ്ഞത് ആയിരുന്നു. അവിടെ പ്രണയത്തിനു ഒന്നും ഒരു സ്ഥാനവും ഇല്ലായിരുന്നു. കാലങ്ങൾ കടന്നുപോയപ്പോൾ നാൽപ്പതാം വയസ്സിൽ ആണ് എന്റെ മനസ്സിൽ എവിടെയോ പ്രണയം മുട്ടിട്ടത്. എന്നാൽ നമ്മുടെ സമൂഹത്തിൽ ആ പ്രണയം ഒരു തെറ്റാണു. കാരണം മക്കൾ ഉള്ള സ്ത്രീകൾ വീണ്ടും പ്രണയിക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.

നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം എന്റെ പ്രായത്തിൽ ഉള്ള, അതും രണ്ടു മക്കൾ ഉള്ള സ്ത്രീകൾ വീണ്ടും പ്രണയിക്കുന്നത് വലിയ തെറ്റാണ്. ആ സത്യം മനസ്സിലാക്കിയ ഞങ്ങൾ പരസ്പ്പരം കാര്യങ്ങൾ തുറന്ന് പറഞ്ഞു വളരെ മാന്യമായി തന്നെ കൈകൊടുത്ത് പിരിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും എന്നും ഞാൻ മനസ്സിൽ സൂക്ഷിക്കുന്ന എന്റെ പ്രിയപെട്ടവയിൽ ഒന്നാണ് ആ പ്രണയം എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Sreekumar R