ഞാന്‍ അത്ഭുതത്തോടെ ശ്രീനിയേട്ടനെ നോക്കി..ശ്രീനിയേട്ടന്‍ ഉറക്കെ ചിരിച്ചു!! എട്ട് വര്‍ഷത്തിന് ശേഷം ശ്രീനിവാസനെ കണ്ട സന്തോഷം പങ്കുവച്ച് ഭാഗ്യലക്ഷ്മി

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ശ്രീനിവാസന്‍. നടനായും സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് ശ്രീനിവാസന്‍. കുറച്ചുനാളായി ആരോഗ്യപ്രശ്‌നം കാരണം താരം വിശ്രമജീവിതത്തിലാണ്. അടുത്തിടെ വിനീത് ശ്രീനിവാസന്റെ കുറുക്കന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

പൊതു ചടങ്ങുകളിലൊന്നും താരം സജീവമായിട്ടെത്താറില്ല. ഇപ്പോഴിതാ ശ്രീനിവാസനെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. എട്ടുവര്‍ഷത്തിന് ശേഷമാണ് ശ്രീനിവാസനെ നേരില്‍ കാണുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

8 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ശ്രീനിയേട്ടനെ കണ്ടപ്പോള്‍… പഴയ മദിരാശി ഓര്‍മകളായിരുന്നു ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍… 1976ല്‍ മണിമുഴക്കം ഡബ്ബിങ് സമയത്താണ് ശ്രീനിയേട്ടനെ പരിചയപ്പെടുന്നത്. ശ്രീനിയേട്ടന്‍ സിനിമയില്‍ അവസരം അന്വേഷിച്ചു നടക്കുന്ന കാലം.. ഞാന്‍ ഡബ്ബിങിനും…

പിന്നീട് 1982ലോ 83ലോ ഒരു ഓണക്കാലത്തു മദ്രാസ് മലയാളി അസോസിയേഷന് വേണ്ടി ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ ഒരു നാടകം. അതിലെ നായിക ഞാന്‍.. കുറേ റിഹേഴ്സല്‍ ഒക്കെ നടത്തി… പക്ഷേ നാടക ദിവസം രാവിലെ ശ്രീനിയേട്ടന്‍ വീട്ടില്‍ വന്നു പറഞ്ഞു നാടകം നടക്കില്ല.. ഞാന്‍ നാട്ടില്‍ പോണു.. ഒരൊറ്റ പോക്ക്.. അതെന്താണെന്ന് ഇന്നും ഞങ്ങള്‍ പരസ്പരം ചോദിച്ചു.. ആാാ..

മധുരമുള്ള ഓര്‍മകള്‍ ചേച്ചിയോട് പറഞ്ഞു കുറേ ചിരിച്ചു. എപ്പോഴും കാണാറും വിളിക്കാറും ഒന്നുമില്ലെങ്കിലും അതേ സൗഹൃദവും സ്നേഹവും ഇന്നും ഞങ്ങള്‍ തമ്മിലുണ്ട്…. ചിന്താവിഷ്ടയായ ശ്യാമളയും വടക്കുനോക്കി യന്ത്രവും ഞാനാണ് ഡബ്ബ് ചെയ്തതെന്ന് ഇന്നാണ് അറിയുന്നത് എന്ന് ചേച്ചി പറഞ്ഞപ്പോ ഞാന്‍ അത്ഭുതത്തോടെ ശ്രീനിയേട്ടനെ നോക്കി.. അപ്പോഴും ശ്രീനിയേട്ടന്‍ ഉറക്കെ ചിരിച്ചു. എന്നു പറഞ്ഞാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് അവസാനിക്കുന്നത്.

Anu

Recent Posts

‘ഞാൻ എപ്പോഴും അസ്വസ്ഥയാണ്, മുഖം മിക്കപ്പോഴും വീർത്തിരിക്കും. ദിവസവും രാവിലെ…’; നീരുവച്ച് വീർത്ത മുഖവുമായി ഉർഫി

ബി​ഗ് ബോസിലൂടെ എത്തി പിന്നീട് സോഷ്യൽ മീ‍ഡിയയിൽ വൻ തരം​ഗമായ താരമാണ് ഉർഫി ജാവേദ്. ധരിക്കുന്ന വസ്ത്രം തന്നെയാണ് ഉർഫിയെ…

3 hours ago

‘അമേരിക്കയുടെ സ്പെല്ലിം​ഗ് അറിയില്ലെന്ന് പറഞ്ഞതാണ്’; ജിന്റോ കെട്ടാൻ പോകുന്ന അമേരിക്കൻ കാമുകിയെന്ന് പ്രചാരണം, പ്രതികരിച്ച് നേഹ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പോരാട്ടങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണ്. മത്സരാർത്ഥികൾ തമ്മിൽ അവസാന അഞ്ചിൽ എത്താനുള്ള കടുത്ത…

3 hours ago

‘ഈ സ്ഥലത്ത് നല്ല വൈബ്’; സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റി ദി കേരള സ്റ്റോറി നായിക

ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ കേരളത്തിൽ അടക്കം ചർച്ചയായ നടിയാണ് അദാ ശർമ്മ. ആത്മഹത്യ ചെയ്ത ബോളിവുഡ് താരം…

3 hours ago

‘എനിക്ക് ഭൂതങ്ങളെയൊന്നും പേടിയില്ല, മനുഷ്യന്മാരെയാണ് പേടി’.., വേഷപ്പകർച്ചയിൽ ആസിഫ് അലി; ‘ലെവൽ ക്രോസ്’ ടീസറെത്തി

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി.…

4 hours ago

‘ജിസ് ജോയിൽ നിന്നുമൊരിക്കലുമൊരു മുഴു നീള ക്രൈം ത്രില്ലെർ സിനിമയൊന്നും പ്രതീക്ഷിച്ചിരുന്നില്ല’

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നിൽക്കുമ്പോൾ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോൻ - ആസിഫ് അലി കോമ്പോയിൽ ജിസ് ജോയ്…

4 hours ago

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

11 hours ago