തെറ്റ് പറ്റിപ്പോയി…!! എന്ന് ഭാമയും തുറന്ന് പറയുന്നു..!

പ്രിയപ്പെട്ട താരങ്ങള്‍ വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ആരാധകര്‍ക്ക് എന്നും സങ്കടം ഉളവാക്കുന്ന കാര്യമാണ്. അങ്ങനെ സിനിമാ മേഖലയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരമാണ് ഭാമ. ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ ഭാമ ഇപ്പോള്‍ അഭിനയ മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ശ്രദ്ധേയവും പ്രാധാന്യവുമായ അതികം കഥാപാത്രങ്ങള്‍ ഒന്നും താരത്തെ തേടി വരാത്തത് കൊണ്ട് തന്നെ ഭാമ സ്വയം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. സിനിമയില്‍ നിന്നും ഇടവേള എടുത്ത സമയത്ത് ആയിരുന്നു താരം വിവാഹിത ആയത്. വിവാഹത്തോടെ താരം പൂര്‍ണമായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ഇപ്പോള്‍.

എന്നാല്‍ തന്റെ ആരാധകരെ വിട്ടുപോകാന്‍ ഭാമയ്ക്ക് കഴിയുമായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. എന്നാല്‍ തന്റെ ഗര്‍ഭകാലും പിന്നീട് കുഞ്ഞുണ്ടായപ്പോഴുള്ള വിശേഷങ്ങളും മീഡിയയില്‍ നിന്ന് മറച്ചുപിടിച്ചു. ഇതിന്റെ പരിഭവം ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. കുറച്ച് ദിവസം മുന്‍പാണ് കുഞ്ഞിന് ഒരു വയസ്സ് പൂര്‍ത്തി ആയ സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചത്. എന്നാലിപ്പോള്‍ ഇതാ തന്റെ ജീവിതത്തില്‍ പറ്റിപ്പോയ ഒരു തെറ്റിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഭാമ.

താരത്തിന്റെ വാക്കുകളിലേക്ക്…
ഓരോ പ്രായത്തില്‍ നമ്മുടെ ചിന്തകള്‍ക്കും മാറ്റം ഉണ്ടാകാറുണ്ടല്ലോ. ഇപ്പോഴാണ് ഞാന്‍ എന്റെ കരിയര്‍ തുടങ്ങിയത് എങ്കില്‍ അത് മറ്റൊരു രീതിയില്‍ ഡിസൈന്‍ ചെയ്യാമായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്. അത് പോലെ തന്നെ ഞാന്‍ അഭിനയിച്ച ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ഈ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നാറുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തിരക്കഥ തിരഞ്ഞെടുക്കുന്നതില്‍ പറ്റിയ വീഴ്ചകള്‍ ആയിരുന്നു അതെല്ലാം. കുറച്ച് കാലങ്ങള്‍ ആയിട്ട് ഞാന്‍ സിനിമകള്‍ ചെയ്യുന്നില്ല എന്നത് ശരിയാണ്.

എന്നാല്‍ ഞാന്‍ അഭിനയം നിര്‍ത്തി എന്നത് തീര്‍ത്തും തെറ്റായ കാര്യം ആണ്. നല്ല തിരക്കഥകള്‍ ലഭിക്കാതിരുന്നത് കൊണ്ടാണ് ഞാന്‍ സിനിമയില്‍ നിന്നും വിട്ട് നിന്നത്. വിവാഹത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. നല്ല ചിത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഉറപ്പായും തിരിച്ച് വരുമെന്നും അത് കുടുംബത്തെയും ഇപ്പോഴത്തെ ജീവിതത്തെയും ബാധിക്കാത്ത തരത്തില്‍ കൊണ്ട് പോകാന്‍ ശ്രമിക്കുമെന്നും ഭാമ പറഞ്ഞു.

 

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago