മലയാളികളുടെ പ്രിയ നടി ഭാമ ഇന്ന് വിവാഹിതയായി , കുറച്ച് ദിവസങ്ങളായി ഭാമയുടെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്, വിവാഹം ആഘോഷമാക്കുകയാണ് ഭാമ, ഭാമ വിവാഹിതയാകുന്നു എന്ന വാർത്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ തിളങ്ങിയിരുന്നു,
പിന്നാലെ നടിയുടെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു, പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ കൂടിയാണ് നടി വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പുറത്ത് വിട്ടത്, ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിക്കാന്‍ പോവുന്നത്. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍. ചെന്നിത്തലയിലാണ് അരുണിന്റെ നാട്.
വര്‍ഷങ്ങളായി വിദേശത്താണ്. പ്ലസ് ടു കഴിഞ്ഞ് കാനഡയിലെത്തിയ അരുണ്‍ ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആവാനുള്ള തയ്യാറെടുപ്പിലാണ്. കോട്ടയത്ത് നിന്നുമാണ് വിവാഹം. കൊച്ചിയില്‍ റിസ്പഷന് ഒരുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ഭാമയുടെ ഹാൻദി ചിത്രങ്ങൾ വൈറൽ ആയിരുന്നു. ഉണ്ടകണ്ണുകളും നാടന്‍ സൗന്ദര്യവുമായിരുന്നു പിന്നീട് ഭാമയെ പ്രശസ്തിയിലേക്ക് എത്തിച്ചത്.
മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു.2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം. രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്.
കടപ്പാട് : Indian Cinema Gallery
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…